കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി
കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ പാടില്ലെന്ന നയരേഖ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമോ എന്ന വിഷയത്തില്‍ രണ്ട് രേഖകളാണ് കേന്ദ്രകമ്മിറ്റിക്ക് മുന്നിലെത്തിയത്. വേണ്ടെന്ന് പ്രകാശ് കാരാട്ടും വേണമെന്ന് സീതാറാം യെച്യൂരിയും രേഖകള്‍ അവതരിപ്പിച്ചപ്പോള്‍ വോട്ടിനിട്ടാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തത്.
കാരാട്ടിന്റെ രേഖയെ 55 പേരും യെച്യൂരിയുടെ രേഖയെ 31 പേരും പിന്തുണച്ചു. രണ്ടു രേഖകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കട്ടേയെന്ന നിര്‍ദ്ദേശം ബംഗാള്‍ ഘടകം മുന്നോട്ടു വച്ചിരുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം
Comments are closed.