News in its shortest

സില്‍വര്‍ലൈനില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇ.ടി.സി.എസ് ലെവല്‍ ടു സിഗ്നലിംഗ്

തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈനില്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര് നിലവാരമുള്ള സിഗ്നലിംഗ് സംവിധാനം.

ട്രെയിനുകള്‍ക്ക് സിഗ്നല്‍ നല്‍കുന്നതിനും വേഗത നിയന്ത്രിക്കുന്നതിനും ഏറ്റവും സുരക്ഷിത സംവിധാനമായ യൂറോപ്യന്‍ റെയില്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ  (ഇ.ആര്‍.ടി.എം.എസ്) ഭാഗമായ യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (ഇ.ടി.സി.എസ്) ആണ് സില്‍വര്‍ലൈനില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 
വിശദമായ പദ്ധതി രേഖയുടെ രണ്ടാം വാള്യത്തിന്റെ മൂന്നാം ഭാഗത്തില്‍സംവിധാനത്തെ കുറിച്ച് വിശദമാക്കുന്നുണ്ട്. 

ഇ.ടി.സി.എസ് സംവിധാനം ഉള്‍പ്പെട്ട അബ്‌സൊല്യൂട്ട് ആന്റ് ഓട്ടോമാറ്റിക് സിഗ്നലിംഗ് സമ്പ്രദായം ഇന്ത്യന്‍ റെയില്‍വേയിലെ ചില സെക്ടറുകളില്‍ നിലവിലുണ്ട്. ഇതിന്റെ കുറേക്കൂടി ഉയര്‍ന്ന പതിപ്പായ ഓട്ടോമാറ്റിക് ട്രെയിന്‍ ഓപറേഷന്‍ ഓവര്‍ ഇ.ടി.സി.എസ് -ലെവല്‍ ടു (level 2)  ആണ് സില്‍വര്‍ലൈനില്‍ ഉപയോഗിക്കുക.  

ഹൈ സ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഒരു സെക്കന്‍ഡില്‍ 50 മുതല്‍ 100 മീറ്റര്‍ വരെ സഞ്ചരിക്കും. അതുകൊണ്ടുതന്നെ പാതയോരത്തെ കളര്‍ ലൈറ്റ് സിഗ്നലുകള്‍ നിരന്തരമായി നിരീക്ഷിച്ച് 160 കിലോമീറ്ററില്‍ കുടുതല്‍ വേഗതയുള്ള ട്രെയിനുകള്‍  നിയന്ത്രിക്കാന്‍ എന്‍ജിന്‍ ഡ്രൈവര്‍ക്ക് സാധിക്കില്ല. 

സില്‍വര്‍ലൈന്‍ ഏര്‍പ്പെടുത്തുന്ന സിഗ്നല്‍ സംവിധാനത്തില്‍ ട്രെയിനിനകത്തു തന്നെ സിഗ്‌നല്‍ ലഭ്യമാകുന്ന കാബ് സിഗനലിംഗ് സിസ്റ്റമാണുണ്ടാകുക. യാത്രയിലുടനീളം ട്രെയിനിന്റെ  വേഗത സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് കാബ് സിഗ്നലിംഗിന്റ പ്രത്യേകത.

ട്രെയിനുകളുടെ സ്ഥാനം, വേഗത, ആക്‌സിലറേഷന്‍, മറ്റു ട്രെയിനുകളുടെ സ്ഥാനങ്ങള്‍ എന്നിവ അറിയാനുള്ള സംവിധാനം  ഇ,ടി.സി.എസ് ലെവല്‍ ടു സിസ്റ്റത്തിലുണ്ട്. ട്രെയിനിന്റെ ലക്ഷ്യസ്ഥാനം, വേഗത, സഞ്ചരിക്കേണ്ട ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എന്‍ജിന്‍ ഡ്രൈവര്‍ക്ക് കൃത്മയായി ലഭ്യമാകും. അഥവാ, ഡ്രൈവര്‍ക്ക്  അശ്രദ്ധ സംഭവിച്ചാല്‍ പോലും എമര്‍ജന്‍സി സ്‌റ്റോപ്പ് വഴി ട്രെയിനിനെ സംരക്ഷിക്കാന്‍ ഈ സിസ്റ്റത്തിനു കഴിയും.   

kerala psc coaching kozhikode

അബ്‌സല്യൂട്ട്  സിഗ്നലിംഗ് സംവിധാനത്തില്‍ രണ്ടു സ്റ്റേഷനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ മാത്രമേ ഒരേ സമയത്ത് കടത്തി വിടാന്‍ പറ്റുകയുള്ളു.  ഒരു ട്രെയിന്‍ അടുത്ത സ്‌റ്റേഷനില്‍ എത്തിയാല്‍ മാത്രമേ അടുത്ത ട്രെയിനിനു പുറപ്പെടാന്‍ പറ്റുകയുള്ളു.  അപ്പോള്‍ പാതയുടെ ശേഷി  പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയില്ല.

സില്‍വര്‍ലൈനില്‍  ഒരു ട്രെയിന്‍ പുറപ്പെട്ട്, കുറഞ്ഞത് അഞ്ച് മിനിറ്റിനകം തന്നെ അടുത്ത ട്രെയിനിനു പുറപ്പെടാന്‍ പറ്റും. ഈ സൗകര്യമുള്ളതു കൊണ്ടു തന്നെ സില്‍വര്‍ലൈനില്‍ തീവണ്ടികളുടെ ഇടവേള പരമാവധി കുറക്കാന്‍ പറ്റും. തുടക്കത്തില്‍, ഒരു ഭാഗത്തേക്ക്  20 മിനിറ്റ് ഇടവേളയിലാണ് സില്‍വര്‍ലൈനില്‍ ട്രെയിന്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.  

ഓട്ടോമാറ്റിക് ട്രെയിന്‍ ഓപറേഷന്‍ ഓവര്‍ ഇ.ടി.സി.എസ് ലെവല്‍ ടു സംവിധാനം (എ.ഒ.ഇ) ഉപയോഗിച്ച് വണ്ടികള്‍ ഓടുമ്പോള്‍ അനവധി നേട്ടങ്ങളുണ്ട്, വാതിലുകള്‍ മുഴുവന്‍ അടഞ്ഞു കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുകയുള്ളു. ബട്ടണ്‍ അമര്‍ത്തി ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍, വണ്ടിയുടെ വേഗത ഡ്രൈവര്‍ നിയന്ത്രിക്കേണ്ടതില്ല. വളവിലും കയറ്റത്തിലുമൊക്കെ് വേഗത സ്വയം നിയന്ത്രിച്ച്്, വണ്ടി  മുന്നോട്ടു പോകും.  ഓരോ സെക്ഷനിലും ആവശ്യമായ വേഗ നിയന്ത്രണം സിസ്റ്റം സ്വയം നടപ്പാക്കും.  സ്റ്റോപ്പില്‍ വണ്ടി താനേ നില്‍ക്കും. സ്റ്റേഷനില്‍ നില്‍ക്കുന്നതോടെ വാതിലുകള്‍ താനേ തുറക്കും. യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്തു കഴിഞ്ഞാല്‍ ഡ്രൈവ്രര്‍ ഡോറുകള്‍ അടക്കണം.  

പൂര്‍ണ്ണമായും എന്‍ജിന്‍ ഡ്രൈവറുടെ തീരുമാനത്തെ  മാത്രം ആശ്രയിക്കാതെ കേന്ദ്രീകൃത സംവിധാനം വഴി ട്രെയിനിന്റെ വേഗത സ്വയം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ട്രെയിന്‍ ഓപറേറ്റിംഗ് ഓവര്‍ ഇ.ടി.സി.എസ് ലെവല്‍ ടു സംവിധാനം (എ.ഒ.ഇ) യുറോപ്പിനകത്തും പുറത്തും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. 
കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമായ രീതിയില്‍ റെയില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഈ സിസ്റ്റം വഴി സാധിക്കും. ഈ സംവിധാനത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു നേട്ടം, വൈദ്യുതിയുടെ ഉപഭോഗം ഗണ്യമായി കുറക്കാന്‍ കഴിയും എന്നതാണ്. ഊര്‍ജം ലാഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ സിസ്റ്റത്തില്‍ വണ്ടിയുടെ വേഗത (Driving profile) ക്രമീകരിക്കുന്നത്. 

ആധുനിക റെയില്‍വേ ഗതാഗത സംവിധാനത്തിന്റെ ഭാഗമായ ഈ സിഗ്നലിംഗ് സംവിധാനം ഭാവിയില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ പറ്റുന്ന വിധത്തിലാണ് സംവിധാനിച്ചിരിക്കുന്നത്.

സില്‍വര്‍ലൈനില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇ.ടി.സി.എസ് ലെവല്‍ ടു സിഗ്നലിംഗ്
80%
Awesome
  • Design