ആദ്യം അഭിനയം പഠിക്കട്ടേ, പിന്നീടാകാം സംവിധാനം: സിജു വില്‍സണ്‍
അഭിനയം പഠിച്ചശേഷമാകാം സംവിധാനമെന്ന് സിജു വില്‍സണ്‍. സിജു നായകനായ വാര്‍ത്തകള്‍ ഇതുവരെ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ സിനിമയില്‍ പൊലീസുകാരനായിട്ടാണ് സിജു എത്തുന്നത്. എന്നാല്‍ പൊലീസ് വേഷം താന്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനായി പൊലീസ് വേഷം ധരിച്ച ചിത്രങ്ങള്‍ ഓഡിഷന് അയച്ച് കൊടുത്തിട്ടുണ്ട്.
ആ ചിത്രങ്ങള്‍ എടുത്തതിന് പിന്നിലുമൊരു കഥയുണ്ട്. നിവിന്‍ പോളിയും നസ്റിയ ഫഹദും പ്രധാന വേഷങ്ങളിലെത്തുന്ന നേരം സിനിമയില്‍ ഷമ്മി തിലകന്റെ ഊക്കന്‍ ടിന്റു എന്ന കഥാപാത്രം അണിഞ്ഞ കാക്കിയെടുത്താണ് സിജു ഫോട്ടോയെടുത്തത്.
പൊലീസ് യൂണിഫോം അന്നേ നോട്ടം വച്ചിരുന്നതാണ്. ഷമ്മി ഷൂട്ടിങ് കഴിഞ്ഞ് തിരിച്ച് പോയപ്പോള്‍ കോസ്റ്റ്യൂസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആ യൂണിഫോം വാങ്ങിച്ച് അണിഞ്ഞാണ് ഫോട്ടോയെടുത്തത്. അത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഹാപ്പി വെഡ്ഡിങ്ങില്‍ നായക വേഷത്തിലെത്തിയ സിജു പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലീഡ് വേഷത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഹാപ്പി വെഡ്ഡിങ്ങിനേക്കാള് ഉയരത്തില്‍ നില്ക്കുന്ന ലീഡ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments are closed.