നിതീഷിന്റെ നീക്കം നിര്‍ഭാഗ്യകരം, അതൃപ്തി പ്രകടിപ്പിച്ച് ശരദ് യാദവ്
ഒടുവില്‍ ശരദ് യാദവ് മൗനം വെടിഞ്ഞു. നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുകൂടിയത് നിര്‍ഭാഗ്യകരമാണെന്നും ജനങ്ങളുടെ വിധിയെഴുത്ത് അതിനുവേണ്ടിയായിരുന്നില്ലെന്നും ജെഡിയു നേതാവായ ശരദ് യാദവ് പറഞ്ഞു. ശരദ് യാദവിനൊപ്പം പാര്‍ട്ടി എംഎല്‍എമാര്‍ ഉണ്ടെന്നതിന്റെ സൂചനയായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. എത്ര എംഎല്‍എമാരാണ് ശരദ് യാദവിനൊപ്പമുള്ളത് എന്നത് ഇനിയും വ്യക്തമല്ല. ഗുജറാത്തിലും മറ്റും നോട്ടുകെട്ടും ചാക്കുമായി എംഎല്‍എമാരുടെ പിന്നാലെ നടക്കുന്ന ബിജെപിയുമായി ഈ വിമത എംഎല്‍എമാര്‍ നീക്കുപോക്കു നടത്തുമോയെന്നാണ് അറിയാനുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ശരദ് യാദവിന്റെ വിലപേശല്‍ ശക്തിയെ ക്ഷയിപ്പിക്കും. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി
Comments are closed.