സെക്‌സില്ലാതെ ഒരുമിച്ചൊരു ജീവിതം സാധ്യമല്ലേ?
രണ്ടുപെൺകുട്ടികൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാലുടൻ അവരെ ലെസ്ബിയൻ എന്നൊക്കെ വിശേഷിപ്പിക്കുന്നതിന്റെ കാര്യം മനസ്സിലാകുന്നില്ല. അവർക്കിടയിൽ സെക്‌സ് എന്നൊരു ഘടകമില്ലെങ്കിൽ അവരെങ്ങനെയാണ് ലെസ്ബിയനാകുക?
സെക്‌സ് എന്നത് അവരുടെ സ്വകാര്യതയായിരിക്കുന്നിടത്തോളം കാലം അവർക്കിടയിലതുണ്ടോ ഇല്ലെയോ എന്ന് മറ്റുള്ളവർ അന്വേഷിക്കേണ്ട കാര്യമില്ല. ആണായാലും പെണ്ണായാലും ഇത് ബാധകമാണ്.
മറ്റുള്ളവര്‍ അവരെ സുഹൃത്തുക്കളായി മാത്രം കണ്ടാല്‍മതി. വിവാഹം എന്ന വ്യവസ്ഥയുടെ അടിസ്ഥാനം രതിയാണ്. അതുകൊണ്ടാണല്ലോ, കല്യാണം കഴിഞ്ഞ് രണ്ടുമാസമാകുമ്പോഴേ സോകോൾഡ് സമൂഹവും ബന്ധുക്കളും ‘വിശേഷം’ വല്ലതുമായോ എന്ന് അന്വേഷിച്ചുതുടങ്ങുന്നതും ‘വിശേഷം’ വൈകിയാൽ അങ്കലാപ്പിലാകുന്നതും. ഇരുവരിലാർക്കാണ് കുഴപ്പമെന്നായിരിക്കും പിന്നത്തെ അന്വേഷണം.
അതിനിപ്പോൾ കുറച്ചൊക്കെ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ മാറേണ്ടതാണ് ഒരേ ലിംഗത്തിൽപെട്ടവരുടെ സൗഹൃദങ്ങളോടുള്ള സമീപനവും. ഒരാണും പെണ്ണും ഒന്നിച്ചു നടന്നാൽ, ഒരു വീട്ടിലോ ഒരു മുറിയിലോ ഒന്നിച്ചൊരു രാത്രി കഴിഞ്ഞാൽ അല്ലെങ്കിൽ കുറച്ചുകാലം ഒരുമിച്ചുകഴിഞ്ഞാൽ അവർക്കിടയിലെ രതി സാധ്യതകളിലാണ് പലരുടേയും കണ്ണ്.
സൗഹൃദത്തിനൊന്നും ഒരു വിലയുമുണ്ടാകില്ല. ഒരേ ലിംഗത്തിൽപെട്ടവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചാലും അതിനുപിന്നിലെ രതി സാധ്യതകൾ മാത്രം കാണുന്നത് ഇതിന്റെ ഭാഗമാണ്. രണ്ടു സുഹൃത്തുക്കൾക്ക് സുഹൃത്തുക്കളായി മാംസനിബദ്ധമല്ലാതെ ജീവിക്കാനാകില്ലേ എന്നതാണ് എന്റെ ചോദ്യം.
ഫേസ്ബുക്കില്‍ കുറിച്ചത്
സെക്‌സില്ലാതെ ഒരുമിച്ചൊരു ജീവിതം സാധ്യമല്ലേ?
- Design