മൂന്നു വര്‍ഷം 112 രാജ്യദ്രോഹ കേസുകള്‍, ശിക്ഷ രണ്ടെണ്ണത്തില്‍ മാത്രം, നിയമം ദുരുപയോഗം ചെയ്യുന്നതിന് തെളിവ്
ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം 2014 മുതല്‍ 2016 വരെ രജിസ്റ്റര്‍ ചെയ്തത് 112 രാജ്യദ്രോഹ കേസുകള്‍. എന്നാല്‍ അവയില്‍ രണ്ടു കേസുകളില്‍ മാത്രമാണ് ശിക്ഷാവിധിയുണ്ടായത്. 2016-ല്‍ മാത്രം 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അവയില്‍ ഏറ്റവും കൂടുതലും രജിസ്റ്റര്‍ ചെയ്തത് ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ 12 കേസുകള്‍. സംവരണത്തിനായി സമരം ചെയ്ത് ജാട്ടുകള്‍ക്ക് എതിരായി എടുത്തവയാണ് അവയില്‍ ഭൂരിപക്ഷവും.
2015-ല്‍ നാല് കേസുകളുടെ വാദം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രതികളെയെല്ലാവരേയും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. 2016-ല്‍ മൂന്ന് കേസുകളില്‍ ഒന്നില്‍ ശിക്ഷ വിധിച്ചു. 2014-ലാണ് ഏറ്റവും ഒടുവില്‍ ശിക്ഷ വിധിച്ചിട്ടുള്ളത്.
പല കേസുകളിലും രാജ്യദ്രോഹം ചുമത്തിയിരിക്കുന്നത് തെറ്റായിട്ടാണെന്ന് ആരോപണം ഉയരാറുണ്ട്. ശിക്ഷ വിധിക്കുന്ന കേസുകളിലെ എണ്ണക്കുറവ് ഈ ആരോപണം ശരിവയ്ക്കുന്നതാണ്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.