മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി
മനുഷ്യ ശരീരത്തില്‍ പുതിയ അവയവം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യന്റെ ഏറ്റവും വലിയ അവയവമാകുമിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കലകള്‍ക്ക് അകത്തും പുറത്തും നിറഞ്ഞു കിടക്കുന്ന ദ്രാവകം നിറഞ്ഞ ഇടമായ ഇന്റര്സ്റ്റീഷ്യത്തെയാണ് മനുഷ്യ ശരീരത്തിലെ 80-ാമത്തെ അവയവമായി കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്ര മാസികയായ നേച്ചറിലാണ് പുതിയ കണ്ടെത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഏകലവ്യ.കോം
Comments are closed.