സൗദിയിലെ ‘പഞ്ചനക്ഷത്ര ജയിലിലെ’ വിശേഷങ്ങള്‍
റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടല്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് രാജകീയ പരിചരണം ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമായിരുന്നു. എന്നാല്‍ ഇന്ന് ഈ ഹോട്ടലിനെ ചുറ്റി രാജ്യത്തിന് അകത്തും പുറത്തും ദുരൂഹതകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിലെ കിരീടാവകാശിയായ 32-കാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതിക്കെതിരായ പോരാട്ടമാണ് ഈ ഹോട്ടലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
മൂന്നാഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സൗദിയിലെ ധനികരും ശക്തരുമായ 200 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആരൊക്കെയാണുള്ളതെന്ന് ഇന്നും പുറംലോകത്തിന് അജ്ഞാതമാണ്. അവരെ പ്രത്യേക അതിഥികളായി ഈ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ട്വിറ്ററില്‍ മുതല്‍ ആപ്പിള്‍ വരെ എല്ലാറ്റിലും നിക്ഷേപം നടത്തിയിട്ടുള്ള ധനിക രാജകുമാരനായ അല്‍വലീദ് ബിന്‍ തലാല്‍ ആണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍. നാഷണല്‍ ഗാര്‍ഡിന്റെ തലവനും കിരീടാവകാശിയുടെ അര്‍ദ്ധ സഹോദരുമായ മിതേബ് ബിന്‍ അബ്ദുള്ളയും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉണ്ടെന്ന് കരുതുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കിരീടാവകാശിയായ രാജകുമാരന് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് അറസ്റ്റുകള്‍ നടന്നിട്ടുള്ളത്. എല്ലാവരുടേയും ഇടപാടുകള്‍ സംബന്ധിച്ച് തെളിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
സൗദിയിലെ ശക്തരും പ്രബലരുമായവര്‍ തടവില്‍ കഴിയുന്ന ഹോട്ടലിലെ വിശേഷങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക: ബിബിസി.കോം
Comments are closed.