സഞ്ജുവിന്റെ സൂപ്പര്‍ സേവ്, തടഞ്ഞതൊരു സിക്‌സര്‍
അവസാന ടി20 മത്സരത്തില്‍ ന്യൂസിലന്റ് ഇന്ത്യയോട് തോറ്റത് ഏഴ് റണ്‍സിന്. ഇന്ത്യയ്ക്കുവേണ്ടി ആ ഏഴില്‍ നാല് റണ്‍സ് രക്ഷിച്ചെടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് സഞ്ജു സാംസണ്‍. റോസ് ടെയ്‌ലറുടെ സിക്‌സെന്നുറപ്പിച്ച ഷോട്ട് പറന്ന് പിടിച്ച് ഗ്രൗണ്ടിനുള്ളിലേക്ക് തിരിച്ചെറിഞ്ഞാണ് നിര്‍ണായകമായ നാല് റണ്‍സുകള്‍ സഞ്ജു ടീമിനുവേണ്ടി രക്ഷിച്ചെടുത്തത്.
ബാറ്റിങ്ങില്‍ കേവലം രണ്ട് റണ്‍സുമായി പുറത്തായി ആരാധകരുടെ രൂക്ഷ വിമര്‍ശനം സഞ്ജു ഏറ്റുവാങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ കിടിലന്‍ ഫീല്‍ഡിങ്.
Read Also: ഷാര്‍ജ സുല്‍ത്താന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ലഭിച്ചതെങ്ങനെ?
എട്ടാം ഓവര്‍ എറിഞ്ഞ ഷാര്‍ദുല്‍ താക്കൂറിന്റെ അവസാന പന്ത് റോസ് ടെയ്‌ലര്‍ സിക്‌സറിന് തൂക്കി. പന്തിന്റെ ലാന്റിങ് ഏര്യയില്‍ കാത്ത് നിന്ന സഞ്ജു ബൗണ്ടറിക്ക് മുകളിലൂടെ ചാടി പിടിച്ച് തിരികെ ഗ്രൗണ്ടിനുള്ളിലേക്ക് എറിഞ്ഞു. പന്ത് ബൗണ്ടറിയില്‍ വീഴുന്നതും ആഗ്രഹിച്ച് നിന്നവരെ പറ്റിച്ച് ബൗണ്ടറിയില്‍ സഞ്ജു സേഫ് ആയി ലാന്റ് ചെയ്തു.
തുടര്‍ന്ന് ഓടിയെടുത്ത രണ്ട് റണ്‍സ് മാത്രമാണ് റോസ് ടെയ്‌ലര്‍ക്ക് ലഭിച്ചത്.
Advt: LDC Online Coaching: www.ekalawya.com
Comments are closed.