സഞ്ജുവിന്റെ ടെക്നിക്ക് ശരിയല്ല; വീഴ്ചയില് നിന്നും ഒന്നും പഠിച്ചുമില്ല
സംഗീത് ശേഖര്
സഞ്ജു സാംസണ് ഫാൻസ് അദ്ദേഹം ടെക്നിക്കലി പെർഫെക്ട് ആണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. ഒരു ക്വിക്ക് ഷോർട്ട് പിച്ച് പന്ത് കളിക്കാൻ കഴിയാതെ തുടർച്ചയായി പുറത്താകുന്നതാണെങ്കിൽ അതിനു അലസതയെന്നല്ല പറയേണ്ടത് ലാക്ക് ഓഫ് പ്രോപ്പർ ടെക്നിക്ക് എന്നാണ്. അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ബിറ്റർ ട്രൂത്ത് ആണ്, പക്ഷെ പറയാതിരിക്കാൻ കഴിയില്ല.
കഴിഞ്ഞ കളികളിൽ എന്നല്ല ഇനി ഇദ്ദേഹം ക്രീസിലെത്തുമ്പോഴേല്ലാം സാമാന്യം ബുദ്ധിയുള്ള ഒരു ക്യാപ്റ്റനും അത്യാവശ്യം നല്ല രണ്ടു പേസർമാരും ഉണ്ടെങ്കിൽ ഷോർട്ട് പിച്ച് പന്തുകളും ബൗൺസറുകളും നിരന്തരം ഉപയോഗിക്കപ്പെടും. കാരണം ഇവിടെ ടെക്നിക്കിലെ ഒരു മേജർ ഫ്ലോ എക്സ്പോസ്ഡ് ആയി കഴിഞ്ഞു.
ടോപ് എഡ്ജ് പുള്ളുകൾ ബൗണ്ടറി കടക്കുന്ന ഗ്രൗണ്ടുകൾ അല്ലെങ്കിൽ വളരെ ദയനീയമായിരിക്കും അവസ്ഥ എന്നത് എടുത്തു പറയേണ്ടല്ലോ.ബാക്ക് ഫുട്ടിലേക്ക് വെയിറ്റ് ഷിഫ്റ്റ് ചെയ്യാതെ നിന്ന നിൽപ്പിൽ പുൾ ചെയ്യാൻ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ് വരെ ശ്രമിച്ചാലും പരാജയപ്പെടാനാണ് സാധ്യത കൂടുതൽ. ടെക്നിക്കലി സൗണ്ട് എന്ന പ്രയോഗം തെറ്റാണെന്നു ഇപ്പോൾ തോന്നുന്നു .അലസത എന്നതൊരു എക്സ് ക്യൂസ് മാത്രമാണ് .
ഷാർജയിലെ ഷോർട്ട് ബൗണ്ടറികൾ എക്സ്പ്ലോയിറ്റ് ചെയ്ത രീതി നന്നായിരുന്നു. ബട്ട് ഗ്രൗണ്ടിന്റെ സൈസ് മാറുമ്പോൾ കൈക്കരുത്തിന്റെ പ്രയോഗം മാറ്റി വച്ചു തന്നിലെ ക്രിക്കറ്ററുടെ അഡാപറ്റ് ചെയ്യാനുള്ള ശേഷിയാണ് പുറത്തു വരേണ്ടത്. ഞാൻ ക്രിസ് ഗെയിലോ റസലോ പൊള്ളാർഡോ അല്ലെന്ന തിരിച്ചറിവാണ് പ്രധാനം.
ജോസ് ബട്ട്ലറെ പോലൊരു അറ്റാക്കിങ് ബാറ്റ്സ്മാൻ കൂടെയുള്ളപ്പോൾ സഞ്ജുവിന് സ്ക്കോറിങ് റേറ്റ് പിടിച്ചുയർത്തേണ്ട ഉത്തരവാദിത്വമില്ല. സെറ്റാവുക, മോശം പന്തുകളെ ശിക്ഷിക്കുക. നിലയുറപ്പിച്ച ശേഷം വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കാം. ബട്ലറെ സാക്ഷി നിർത്തി ആക്രമണം അഴിച്ചു വിടേണ്ട സാഹചര്യമേയില്ലായിരുന്നു.
Read Also: സഞ്ജു സാംസണിനെ ടി20 ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷ കെസിഎ
ചിലർ ചൂണ്ടിക്കാണിച്ചത് പോലെ അബുദാബിലെ ഇന്നർ സർക്കിളിനു ഷാർജയിലെ ബൗണ്ടറിയുടെ വലുപ്പമുണ്ടാകില്ല എന്നിരിക്കെ ഇന്നർ സർക്കിൾ ക്ലിയർ ചെയ്യാൻ കഴിയാത്തത് പന്ത് റിബ് കേജിന് നേരെയുള്ളൊരു പ്രോപ്പർ ഷോർട്ട് പിച്ച് ബോൾ ആണെന്നുള്ളത് കൊണ്ടാണ്. സൊ, ഗ്രൗണ്ടിന്റെ വലുപ്പത്തെക്കാൾ ഇറ്റ്സ് എബൌട്ട് ടെക്നിക്ക്.
ഈ വീക്ക് നസ് എക്സ്പോസ് ആകരുതെങ്കിൽ എന്ത് വന്നാലും സ്ട്രോക്ക് കളിച്ചിരിക്കും എന്ന മനോഭാവം മാറ്റി ഇന്നിംഗ്സ് പടുത്തുയർത്തുന്നതിൽ ശ്രദ്ധിച്ചാൽ മതിയാകും. സെറ്റായ ഒരു ബാറ്റ്സ്മാന് ക്ലിയർ ചെയ്യാവുന്നതേയുള്ളൂ അബുദാബിയിലെ ഗ്രൗണ്ടും എന്നത് കുറച്ചു മുന്നേ അതിമനോഹരമായി സൂര്യകുമാർ യാദവ് തെളിയിച്ചു കൊടുത്തതുമാണ് .
മുംബൈക്കെതിരെ ബോൾട്ടിന്റെ റിബ് കെജിനെ ലക്ഷ്യമാക്കിയുള്ള ഒരു പെർഫെക്റ്റ് ഷോർട്ട് പിച്ച് പന്താണ് .ഷോട്ട് കളിക്കാനുള്ള ഒരു പൊസിഷനിലുമല്ല .ബട്ട് ഷോട്ട് കളിക്കുകയാണ് . കൊൽക്കത്തക്കെതിരെ ശിവം മാവിയുടെ ഒരു ഷോർട്ട് പിച്ച് പന്താണ് ഫ്രണ്ട് ഫുട്ട് പുള്ളിനു ശ്രമിച്ച സഞ്ജുവിന്റെ വിക്കറ്റ് എടുത്തത്.
ഷാർജയിൽ ഫോമിൽ കളിച്ച കളിയിൽ മുഹമ്മദ് ഷമിയുടെ ഒരു ബൗൺസറാണ് വിക്കറ്റെടുത്തത് .ഇത്തവണ പുള്ളിനു പകരം റാമ്പിനുള്ള ശ്രമമായിരുന്നു എന്നേയുള്ളൂ .
ബാറ്റിംഗ് ട്രാക്കുകളിൽ ,ചെറിയൊരു ഗ്രൗണ്ടിൽ മീഡിയം പേസർമാർക്കെതിരെ സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ പറക്കുന്ന പന്തും ഫാസ്റ്റ് ബൗളർമാരുടെ അതിവേഗപന്തിൽ അതിർത്തി കടക്കുന്ന ടോപ് എഡ്ജ് പുള്ളും കൺവിൻസിംഗ് ആണെന്ന് തോന്നുന്നുണ്ടോ ? ഐ ഡോണ്ട് തിങ്ക് സൊ .
സ്ഥിരതയില്ല എന്ന് പറയുമ്പോഴേക്കും എവിടെയാണ് സ്ഥിരത കുറവെന്നും ചോദിച്ചു ഓടി വരുന്ന സംസ്ഥാന സ്നേഹികളായ ആരാധകരോടാണ് ചോദ്യം ? എവിടെയാണ് സ്ഥിരത ?ടാലന്റ് ആൻഡ് ടെക്നിക്ക് രണ്ടും രണ്ടാണ്. ലുക്ക് അറ്റ് രോഹിത് ശർമ്മ. ടാലന്റഡ് ആണ്. ലുക്ക് അറ്റ് ഹിസ് ടെക്നിക് എഗെയിനിസ്റ്റ് ഷോർട്ട് പിച്ച് ഫാസ്റ്റ് ബൗളിംഗ്.
വെയിറ്റ് കൃത്യമായി ബാക്ക് ഫുട്ടിലേക്ക് ഷിഫ്റ്റ് ചെയ്തു കൊണ്ടൊരു പ്രോപ്പർ പുൾ ആണ്. ശർമ്മയുടെ വിജയത്തിന് പിന്നിലെ രഹസ്യം അയാളുടെ അലസസുന്ദരമായ ഷോട്ടുകൾ മാത്രമല്ല , അയാളുടെ ടെക്നിക്കൽ എബിലിറ്റി കൂടെയാണ്. സഞ്ജു സാംസൺ തീർച്ചയായും ടാലന്റഡ് തന്നെയാണ് .
ബട്ട് എല്ലാ കളിയിലും എല്ലായിടത്തും ഒരേപോലെ കളിക്കാൻ ആർക്കും സാധിക്കില്ല .തെറ്റുകളിൽ നിന്ന് പാഠം പഠിച്ചെന്നൊരു അഭിമുഖം കണ്ടിരുന്നു .പഠിച്ചിട്ടില്ലെന്നു വ്യക്തമാണ് .പക്ഷെ സമയമുണ്ട് .
സൂര്യകുമാറിനെ നോക്കുക. ഒരു വലിയ ഗ്രൗണ്ടിൽ പേസിനെയും സ്പിന്നിനെയും കൈകാര്യം ചെയ്യുന്ന രീതി നോക്കുക. ബാറ്റിങ് തുടങ്ങുന്നതിനു മുന്നേ 5 മിനിറ്റെടുത്ത് തനിക്കായി ഫീൽഡ് പ്ലെസ് ചെയ്തിരിക്കുന്നത് നോക്കി മനസ്സിലാക്കി ആദ്യത്തെ പന്ത് തന്നെ ഫീൽഡറുടെ കയ്യിലെക്കടിച്ചു പുറത്താകുന്ന ബാറ്റ്സ്മാനല്ല സൂര്യ. കൃത്യമായ ധാരണയുണ്ട് ഫീൽഡർ എവിടെയാണെന്ന്.
Advt: Download Kerala PSC Question Bank: Click Here
പ്ളേസ്മെന്റ് പെർഫെക്റ്റ് ആണെന്ന് പറയുന്നതിനൊപ്പം തന്നെ ടോയിങ് വിത്ത് ദ ഫീൽഡർ ഒരു ഹോബിയാക്കിയിട്ടുണ്ട് . സ്പിന്നിന്നെതിരെ തൽക്കാലം ഇന്ത്യയിൽ ഇതിലും മികച്ചൊരു ബാറ്റ്സ്മാനെ കണ്ടെടുക്കാനാകില്ല . പേസറുടെ സ്പീഡ് ഉപയോഗിച്ച് റാമ്പ് ഷോട്ടുകളും സ്കൂപ്പുകളും കളിക്കുന്ന അതെ അനായാസതയോടെയാണ് സ്പിന്നറെ മനോഹരമായ ഒരു ഇൻസൈഡ് ഔട്ട് ലോഫ്റ്റഡ് ഷോട്ടിലൂടെ ബൗണ്ടറിയിലേക്ക് പറഞ്ഞയക്കുന്നതും.
കാർത്തിക് ത്യാഗിയുടെ ഒരു പന്തിൽ തേഡ് മാനിലേക്ക് കളിച്ച ചീക്കി ഷോട്ട് സച്ചിൻ ടെണ്ടുൽക്കറെ അനുസ്മരിപ്പിച്ചു. ടോയിങ് ദ ഫീൽഡർ എന്ന് പറയാൻ കാരണം കാർത്തിക് ത്യാഗിയുടെ അടുപ്പിച്ചുള്ള ഈ രണ്ടു പന്തുകളാണ് . തൊട്ടു മുന്നത്തെ പന്ത് തേഡ് മാന് ഫീൽഡറുടെ വലതു വശത്തേക്കാണ് പ്ളേസ് ചെയ്തതെങ്കിൽ തൊട്ടടുത്ത പന്ത് ഇടതു വശത്തേക്കായിരുന്നു.
സ്കൂപ്പും ചീക്കി ഷോട്ടുകളും മാത്രം കളിക്കുന്ന സർഫറാസിനെ പോലൊരു ബാറ്റ്സ്മാനെ ശരാശരി ബുദ്ധിയുള്ളൊരു ഫീൽഡിങ് ക്യാപ്റ്റന് അനായാസം തളക്കാം .സൂര്യയുടെ കയ്യിലുള്ള സ്ട്രോക്കുകളുടെ റേഞ്ചും പ്ളേസ്മെന്റിലെ മികവും കാരണമാണ് അദ്ദേഹം വേറെ ലെവലിൽ നിൽക്കുന്നത് .
ജോഫ്രെ ആർച്ചറുടെ സ്ലോ ബൗൺസർ ഹെൽമറ്റിലിടിച്ചു താളം തെറ്റിയ സൂര്യ അടുത്ത അതിവേഗ ഫുൾ പിച്ച്ഡ് പന്തൊരു റിവേഴ്സ് ലാപ്പിലൂടെ കീപ്പറുടെ മുകളിലൂടെ അതിർത്തി കടത്തിയത് വിസ്മയിപ്പിച്ചു.സച് എ ബ്രെവ് പ്ലെയർ .
മുംബേയുടെ പൊള്ളാർഡും പാണ്ഡ്യായും ഉൾപ്പെടുന്ന അതിശക്തമായ മധ്യനിരയുള്ളത് കൊണ്ട് നീണ്ട ഇന്നിംഗ്സുകൾ കളിച്ചു ക്രീസിൽ നിൽക്കുന്നത് അവരുടെ വരവ് വൈകിക്കാനുള്ള സാധ്യതയുള്ള കാരണം എത്രയും പെട്ടെന്ന് പുറത്താകേണ്ട ചുമതല കൂടെ സൂര്യക്കുണ്ടെന്നു സംശയമുണ്ട് .
ഒരു പെർഫെക്ട് ടി ട്വൻറി പ്രോഡക്റ്റ് ഇന്ത്യൻ ടീമിലെത്താത്തതിന് കാരണം സെലക്ടർമാർക്ക് മാത്രമേ അറിയൂ .
Comments are closed.