News in its shortest

സഞ്ജുവിനെതിരായ മലയാളീസിന്റെ ചൊറിച്ചില്‍ തുടരും: ഒരു ആരാധകന്റെ കുറിപ്പ്‌

അനൂപ് കൈതമറ്റത്തില്‍

സഞ്ജു സാംസൺ എന്ന മലയാളി ഒരു IPL ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആയപ്പോ നെറ്റി ചുളിച്ചു ആര് ഇവൻ ക്യാപ്റ്റനോ ? എന്ന് ചോദിച്ചവരായിരുന്നു അധികവും . പണ്ടേ ദുർബല ഇപ്പൊ ഗർഭിണി എന്ന രീതിയിൽ പുച്ഛിച്ചവർ ഏറെ .

മറ്റ് ടീമുകൾക്ക് ഫ്രീ പോയിന്റ് സമ്മാനിക്കാൻ ചേർക്കപ്പെട്ട ടീം എന്ന രീതിയിൽ വരെ കളിയാക്കപ്പെട്ടിരുന്ന ഒരു സമയം ഉണ്ടായിരുന്നു രാജസ്ഥാൻ റോയൽസിന് .. ഇപ്പൊ ഫൈനലിൽ എത്തി നിൽക്കുമ്പോൾ പോലും പലർക്കും സഞ്ജുവിനെയും ടീമിനെയും അംഗീകരിച്ചു കൊടുക്കാൻ മടിയാണ് .

സാരമില്ല . ഇതല്ല ഇതിനപ്പുറവും കേട്ടിട്ടുള്ളവരാണ് രാജസ്ഥാൻ ഫാൻസ്‌ . പതിനാറിൽ പതിമൂന്ന് ടോസും നഷ്ടപ്പെട്ടപ്പോൾ സഞ്ജു ഭാഗ്യം കെട്ട ക്യാപ്റ്റൻ , എന്നിട്ടും കളികൾ ജയിച്ചു പോയിന്റ് ടേബിളിൽ രണ്ടാമത് വന്നപ്പോ സഞ്ജു ഭാഗ്യം കൊണ്ട് ജയിക്കുന്ന ക്യാപ്റ്റൻ . ജോസ് ബട്ട്ലർ കളിക്കുമ്പോ മാത്രം ജയിക്കുന്ന ക്യാപ്റ്റൻ എന്നൊക്കെ പറഞ്ഞവർ ബട്ട്ലർ തിളങ്ങാത്ത മാച്ചുകളും ജയിക്കാൻ തുടങ്ങിയപ്പോൾ അത് എതിർടീമിന്റെ ഭാഗ്യക്കേടോ മണ്ടത്തരങ്ങളോ കാരണമായി എന്നായി പറച്ചിൽ .

മറ്റു പല ക്യാപ്റ്റന്മാരും കാണിച്ച മണ്ടത്തരങ്ങൾ സൗകര്യപൂർവം മറന്ന് സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ കീറിമുറിച്ചു വിശകലനം ചെയ്‌തു പുച്ഛിക്കാൻ പലരും മത്സരിച്ചു . ഇന്ത്യൻ ക്രിക്കറ്റിലെ അതികായന്മാർ പലരും ക്യാപ്റ്റന്മാരായ ടീമുകൾ അടപടലമായപ്പോ ഇന്റർനാഷണൽ ക്രിക്കറ്റിൽ മാറ്റുരയ്ക്കാൻ തക്ക കഴിവില്ലെന്ന് പലരും കരുതുന്ന സഞ്ജു ക്യാപ്റ്റനായ ടീം നടത്തിയ മുന്നേറ്റം പലർക്കും മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കാര്യമായി എന്ന് സോഷ്യൽ മീഡിയയിലെ പല പോസ്റ്റുകളിൽ നിന്നും കമന്റുകളിൽ നിന്നും വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു ഈ ദിവസങ്ങളിൽ .

ഇനി സഞ്ജു കപ്പെടുത്താൽ പോലും കുറ്റം പറച്ചിലും കളിയാക്കലും തുടരും എന്നുമറിയാം . അതൊക്കെ അതിന്റെ വഴിക്ക് മുറപോലെ നടക്കട്ടെ .. ടോസ് വളരെ നിർണായകമായ ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ ടോസ് നഷ്ടപ്പെട്ട ഒരു ക്യാപ്റ്റൻ നയിക്കുന്ന ടീം ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിൽ അത് വെറും ഭാഗ്യം കൊണ്ട് മാത്രമല്ല മറിച്ചു കളിച്ചു തന്നെ നേടിയെടുത്തതാണെന്ന് മാത്രം പറയുന്നു .

അപ്പൊ ഞായറാഴ്ചയ്ക്കായുള്ള കാത്തിരിപ്പ് . കപ്പിനും RR നും ഇടയ്ക്ക് GT യുടെ വേലി മാത്രം . ചിലപ്പോൾ അന്ന് സഞ്ജുവിനെ ക്യാപ്റ്റൻ ആക്കിയപ്പോൾ ഉണ്ടായ നെറ്റി ചുളിപ്പ് ഒന്നൂടെ പലർക്കും ഉണ്ടായേക്കും , സഞ്ജുവിന്റെ കൈയിൽ IPL ട്രോഫി തിളങ്ങുന്നത് കാണുമ്പോൾ . Just get ready for that 🔥

ഫേസ്ബുക്കില്‍ കുറിച്ചത്‌

സഞ്ജുവിനെതിരായ മലയാളീസിന്റെ ചൊറിച്ചില്‍ തുടരും: ഒരു ആരാധകന്റെ കുറിപ്പ്‌
kerala psc coaching kozhikode
80%
Awesome
  • Design