ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടന്നാല്‍ ലോട്ടറി അടിക്കുക സഞ്ജു സാംസണ്
രാജ്യത്തെ കോവിഡ് രോഗവ്യാപനം മൂലം പകുതി വഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്‍ മറ്റു രാജ്യങ്ങളില്‍ പുനരാരംഭിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നത് ആരാധകരിലും കളിക്കാരിലും പ്രതീക്ഷ ഉണര്‍ത്തുകയാണ്. എന്നാല്‍ ഈ രാജ്യമാറ്റത്തില് ലോട്ടറിയടിക്കാന്‍ സാധ്യത സഞ്ജു സാംസണിനാണ്.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ നടത്തിയത് പോലെ ഗള്‍ഫിലോ ഇംഗ്ലണ്ടിലോ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. സെപ്തംബര്‍ മാസത്തില്‍ നടത്താനാകുമോയെന്നാണ് നോക്കുന്നത്.
എന്നാല്‍ ഇംഗ്ലണ്ടില്‍ വച്ച് നടത്തുകയാണെങ്കില്‍ ലോട്ടറി അടിക്കുന്നത് രാജസ്ഥാന് റോയല്‍സിനാണെന്ന് ആരാധകര്‍ കരുതുന്നു. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്ണമെന്റിലേക്ക് സ്റ്റോക്സും, ആര്‍ച്ചറും ബട്ട്ലറും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ആരാധകര്‍ കരുതുന്നു. കാണികളെ കൂടി അനുവദിക്കുകയാണെങ്കില്‍ ഏറ്റവും ഗ്രൗണ്ടില്‍ ആരാധക സപ്പോര്‍ട്ട് കിട്ടുന്ന ടീമും സഞ്ജു നയിക്കുന്ന രാജസ്ഥാന് റോയല്‍സിനാകും. ഇത് കിരീടം നേടാന്‍ ടീമിനെ സഹായിച്ചേക്കും.
Comments are closed.