News in its shortest

സിക്‌സില്ല, സിംഗിളില്‍ തുടങ്ങി രണ്ടിന് പുറത്തായി സഞ്ജു

സിക്‌സടിക്കുന്ന പതിവ് തെറ്റിച്ചെങ്കിലും കുറഞ്ഞ റണ്‍സിന് പുറത്താകുന്നത് തെറ്റിക്കാതെ സഞ്ജു സാംസണ്‍. ന്യൂസിലാന്റിന് എതിരെ അഞ്ചാം ടി20 മത്സരത്തില്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.

Advt: LDC Online Coaching: www.ekalawya.com

ഒന്നാം ഓവറില്‍ റണ്‍ ഔട്ട് സാധ്യതയില്‍ നിന്നും രക്ഷപ്പെട്ട സഞ്ജു രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ മിച്ചേല്‍ സാന്റനറിന് പിടികൊടുത്തു. സ്‌കോട്ട് കുഗ്ഗെലെജിനായിരുന്നു ബൗളര്‍. കഴിഞ്ഞ മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നും.

Read Also: സഞ്ജു പോസിറ്റീവ് പ്ലേയര്‍ ആണ്: ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി

കിട്ടുന്ന അവസരങ്ങള്‍ സഞ്ജു പാഴാക്കുന്നുവെന്ന വിമര്‍ശനത്തെ ഉറപ്പിക്കുന്നതായിരുന്നു പുറത്താകല്‍. അനാവശ്യ ഷോട്ടിന് മുതിര്‍ന്നതാണ് സഞ്ജുവിന് വിനയായത്.

Read Also: മമ്മൂട്ടിയെ പെണ്ണാക്കിയ മെയ്ക്കപ്പ്മാന്‍

Comments are closed.