ശബരിമല തീര്‍ത്ഥാടനം ഇടത്താവളങ്ങള്‍ക്കായി 212 കോടിയുടെ പദ്ധതി കേരള സര്‍ക്കാര്‍
ശബരിമല തീര്‍ത്ഥാടനം ഇടത്താവളങ്ങള്‍ക്കായി 212 കോടിയുടെ പദ്ധതി കേരള സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പിട്ടു.
വിശാലമായ ഹാള്‍, ഭക്ഷണശാല,ശുചിമുറികള്‍ എന്നീ സൗകര്യങ്ങളുളള ഇടത്താവളങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പത്ത് കേന്ദ്രങ്ങളിലാണ് നിര്‍മ്മിക്കുന്നത്.
Comments are closed.