സൗജന്യ ആന്റിവൈറസുമായി കാസ്പെറസ്കി, ഇന്ത്യയില്‍ സെപ്തംബര്‍ മുതല്‍ ലഭ്യമാകും
പ്രമുഖ കംപ്യൂട്ടര്‍ ആന്റിവൈറസ് സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ കാസ്പെറസ്കി സോഫ്റ്റ് വെയര്‍ ലോകമെമ്പാടും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. റഷ്യന്‍ കമ്പനിയായ കാസ്പെറസ്കിക്ക് ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധമുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് വില്‍ക്കാനുള്ള അനുമതി അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കമ്പനി ഈ നീക്കം നടത്തുന്നത്. ഇന്ത്യയില്‍ സെപ്തംബര്‍ മുതല്‍ ലഭ്യമായി തുടങ്ങും. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളാകും സൗജന്യ വെര്‍ഷനില്‍ ഉണ്ടാകുക. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.