2018 ശീതകാല ഒളിമ്പിക്സില്‍ റഷ്യയ്ക്ക് നിരോധനം
സര്‍ക്കാരിന്റെ പിന്തുണയോടെ കായിക താരങ്ങള്‍ മരുന്നടി നടത്തുന്നതിനാല്‍ റഷ്യയെ 2018-ലെ ശീതകാല ഒളിമ്പിക്സില്‍ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുറത്താക്കി. മരുന്നടിച്ചിട്ടില്ലാത്ത താരങ്ങള്‍ക്ക് ഒളിമ്പിക് പതാകയുടെ കീഴില്‍ മത്സരിക്കാവുന്നതാണ്.
ദക്ഷിണ കൊറിയയിലെ പ്യോങ്ചാങില്‍ ഗെയിംസ് ആരംഭിക്കാന്‍ 65 ദിവസം മാത്രം ശേഷിക്കവേയാണ് ഐഒസി മരുന്നടിയുടെ പേരില്‍ ശക്തമായ നടപടി റഷ്യയ്ക്ക് എതിരെ എടുത്തിരിക്കുന്നത്.
ഒളിമ്പിക് മത്സരത്തിന്റെ വിശ്വാസ്യതയ്ക്കുമേല്‍ ഇതുവരെയില്ലാത്തവിധം റഷ്യ ആക്രമണം നടത്തുകയാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞു. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദഹിന്ദു.കോം
Comments are closed.