ആര് എസ് എസില്‍ എത്ര വനിത നേതാക്കളുണ്ട്? പൂജ്യം, സംഘത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ആര് എസ് എസിന്റെ നേതൃനിരയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര് എസ് എസ് നേതൃത്വത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വട്ടപ്പൂജ്യമാണെന്ന് രാഹുല്‍ പരിഹസിച്ചു.
ഷില്ലോങിലെ സെന്റ് എഡ്മണ്ട്സ് കോളെജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ആര് എസ് എസ് സ്ത്രീകളെ നേതൃത്വത്തിലേക്ക് പരിഗണിക്കാത്തതിനെ വിമര്‍ശിച്ചത്.
ആര് എസ് എസിലെ എത്ര നേതൃസ്ഥാനങ്ങള്‍ സ്ത്രീകളുടെ പക്കലുണ്ടെന്ന് അറിയാമോയെന്ന് രാഹുല്‍ ചോദിച്ചു. പൂജ്യം അദ്ദേഹം തന്നെ മറുപടി പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷങ്ങളായി കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന മേഘാലയയില്‍ ഫെബ്രുവരി 27-ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് രാഹുല്‍ ഗാന്ധി ഷില്ലോങിലെത്തിയത്.
Comments are closed.