News in its shortest

എയ്ഡഡ് മേഖലയിലും സംവരണം നടപ്പിലാക്കും: മന്ത്രി എകെ ബാലന്‍

പൊതുസമൂഹത്തില്‍ നിന്ന് ഏറെക്കാലമായി ഉയര്‍ന്നിരുന്ന ഒരു ആവശ്യമാണ് എയ്ഡഡ് മേഖലയിലും സംവരണം കൊണ്ടു വരണമെന്നത്. ക്ഷേത്രങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് തന്ത്രി നിയമനത്തിലും ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയ ഇടതുസര്‍ക്കാര്‍ എയ്ഡഡ് മേഖലയിലും സംവരണം കൊണ്ടുവരുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദളിത്,പിന്നാക്ക വിഭാഗങ്ങള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുകയാണെന്നും ബിജെപി അധികാരത്തിലെത്തിയശേഷം ഭരണകൂട ഭീകരതയും അവര്‍ക്കെതിരെ തിരിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഭൂമി, വീട്, തൊഴിലില്ലായ്മ, അനാരോഗ്യം, പട്ടിണി തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതിനാല്‍ എയ്ഡഡ് മേഖലയിലെ നിയമനവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Comments are closed.