രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദിന് ലഭിച്ചത് 1974-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടുകള്‍
രാജ്യം ഭരിക്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പക്ഷേ, കോവിന്ദിന് വോട്ടെടുപ്പില്‍ ലഭിച്ചത് 1974-ന് ശേഷമുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറഞ്ഞ വോട്ടു വിഹിതം. ഇലക്ടോറല്‍ കോളെജിലെ മൊത്തം മൂല്യം 10,90,300 ആണ്. ഇതില്‍ 7,02,044 വോട്ടുകള്‍ കോവിന്ദിന് ലഭിച്ചു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ 3,67,314 വോട്ടുകള്‍ നേടി. മൊത്തം വോട്ടിന്റെ 65.65 ശതമാനം വോട്ടുകളാണ് കോവിന്ദ് നേടിയത്. ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടു വിഹിതം നേടി രാഷ്ട്രപതിയായത് വി വി ഗിരിയാണ്. 48 ശതമാനം വോട്ടുകള്‍ മാത്രം. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ കണക്കിലെ കളികളെ കുറിച്ച് അറിയാന്‍ സന്ദര്‍ശിക്കുക:ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.