എന്‍ഡിഎ എംപി രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി എത്ര?
എന്‍ഡിഎ എംപിയും ഏഷ്യാനെറ്റ് ന്യൂസും റിപ്പബ്ലിക് ടിവിയും അനവധി മാധ്യമങ്ങളുടേയും ഉടമയും മറ്റു വ്യാപാര താല്പര്യങ്ങളുമുള്ള രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി എത്ര വരും. അദ്ദേഹത്തിന്റെ നിക്ഷേപക സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപിറ്റലില്‍ 51 ശതമാനം ഓഹരികളാണ് രാജീവ് കൈവശം വയ്ക്കുന്നത്. അത് ഏകദേശം 1,350 കോടി രൂപ വരും?
2015-ല്‍ ടൈംസ് ഓഫ് ഇന്ത്യ ലോകത്തെ ഏറ്റവും ധനികരായ മലയാളികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പക്ഷേ, അതില്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരുണ്ടായിരുന്നില്ല. പരാതിയുമായി രാജീവിന്റെ പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യയെ സമീപിച്ചു.
ഈ പരാതിയെ തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് അറിവുള്ള ഒരാള്‍ കാരവന് മാസികയോട് പറഞ്ഞത് രാജീവിന്റെ ആസ്തി 7,500 കോടി രൂപ വരുമെന്നാണ്. ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിന് കമ്പനികളിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപങ്ങളുണ്ട്.എന്നാല്‍ ആ വര്‍ഷം തന്നെ രാജ്യസഭ എംപിമാരുടെ സ്വത്ത് വെളിപ്പെടുത്തല്‍ പ്രകാരം രാജീവിന്റെ സ്വത്ത് 35.9 കോടി മാത്രം. സാഹചര്യങ്ങള്‍ക്ക് എംപിയുടെ ആസ്തി മാറുന്നതാണ് കാണുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: കാരവന്‍മാഗസിന്‍.ഇന്‍
Comments are closed.