News in its shortest

രാജസ്ഥാനില്‍ ദുരഭിമാനകൊല: പെണ്‍കുട്ടിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് ചുട്ടുകൊന്നു

തമിഴ്‌നാട്ടിലെ ഒരു ദുരഭിമാന കൊലപാതകത്തിലെ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചതൊന്നും ഇത്തരം കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുന്നില്ല. വിധി വന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ വീണ്ടുമൊരു ദുരഭിമാന കൊലപാതകം നടന്നു.

വടക്കേയിന്ത്യയില്‍ ബിജെപി ഭരിക്കുന്ന രാജസ്ഥാനാണ് സംഭവം ഉണ്ടായിരിക്കുന്നത്. പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് വെടിവച്ചശേഷം ശ്മശാനത്തില്‍ കൊണ്ടു പോയി ചുട്ടുകൊന്നത്. ദുരഭിമാനകൊലപാതകം നടത്തിയതിന് പെണ്‍കുട്ടിയുടെ അച്ഛനേയും അമ്മാവനേയും അമ്മായിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദേശാഭിമാനി.കോം

Comments are closed.