News in its shortest

രാഹുലിന്റെ മതേതര ഹിന്ദു തന്ത്രം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ടെമ്പിള്‍ റണ്‍ രാഹുല്‍ നടത്തിയത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വയായി വിലയിരുത്തപ്പെടുന്നു. മുമ്പ് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് ചെയ്യാതിരുന്നതാണോ രാഹുല്‍ ചെയ്തത്.

പത്ത് ആഴ്ച നീണ്ട പ്രചാരണ കാലയളവില്‍ രാഹുല്‍ ഗാന്ധി 27 ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ഈ മണ്ഡലങ്ങളില്‍ 18 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. ഈ പതിനെട്ടില്‍ 10 എണ്ണം കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

ഹിന്ദു മതത്തില്‍ ഏറെ പ്രധാന്യമുള്ള ദ്വാരകയില്‍ നിന്നായിരുന്നു അദ്ദേഹം പ്രചാരണം ആരംഭിച്ചത്. അവിടെ കോണ്‍ഗ്രസ് ജയിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹം സന്ദര്‍ശനം നടത്തിയ ഇടങ്ങളില്‍ കോണ്‍ഗ്രസ് ഓരോ സീറ്റുകളില്‍ വിജയിച്ചു. രാഹുലിന്റെ ടെമ്പിള്‍ റണ്‍ വിജയകരമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ദിക്വിന്റ്.കോം

Comments are closed.