നിതീഷിന്റെ കൂറുമാറ്റം നേരത്തെ അറിഞ്ഞ രാഹുലിന് എന്തുകൊണ്ട് ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയതയെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ പുല്കിയെന്നും നിതീഷിന്റെ കൂറുമാറ്റം നേരത്തെ അറിഞ്ഞിരുന്നുവെന്നുമുള്ള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നേതൃത്വശേഷിക്കു നേരെ ചോദ്യമുയര്‍ത്തുന്നു. അദ്ദേഹം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് കൂടുമാറ്റം ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉന്നയിക്കുന്നു. എങ്കിലും പാര്‍ട്ടിയുടെ ബീഹാര്‍ ഘടകം നേതാക്കള്‍ രാഹുലിനെ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും ചിലര്‍ കരുതുന്നു. നിതീഷ് അസംതൃപ്തനാണെങ്കിലും ബിജെപിയിലേക്ക് പോകുകയെന്ന കടുംകൈ ചെയ്യില്ലെന്ന് ബീഹാര്‍ ഘടകം രാഹുലിനെ ധരിപ്പിച്ചിരുന്നുവെന്നാണ് അവര്‍ പറയുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക ദ ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.