രാഹുല്‍ ഗാന്ധിക്ക് എതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു
രാഹുല്‍ഗാന്ധിയുടെ മാപ്പ് സ്വീകരിച്ച് കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ കേസാണ് സുപ്രീംകോടതി അവസാനിപ്പിച്ചത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ നരേന്ദ്രമോദിയെ കാവല്‍ക്കാരന്‍ കള്ളനെന്ന് വിളിച്ചിരുന്നു. ഇടപാടില്‍ മോദി മോഷണം നടത്തിയതായി സുപ്രീംകോടതി പറഞ്ഞുവെന്ന് രാഹുല്‍ പരാമര്‍ശം നടത്തിയതാണ് കേസിന് ആധാരമായത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.