രാഹുലിന്റെ അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?
വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം രാഹുല്‍ ഗാന്ധി ഡിസംബര്‍ 19-ന് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയുടെ നേതാവെന്ന സ്ഥാനം ഈ കയറ്റത്തിലൂടെ അദ്ദേഹം ഉറപ്പിക്കുകയാണ്.
ഗുജറാത്തിലെ വോട്ടെണ്ണല്‍ കഴിഞ്ഞയുടനെയാണ് അദ്ദേഹം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ഗുജറാത്തില്‍ കാത്തിരിക്കുന്നത് ജയമായാലും തോല്‍വിയായാലും പാര്‍ട്ടിയെ നയിക്കാന്‍ താന്‍ തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നല്‍കുന്നത്.
2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയ കോണ്‍ഗ്രസില്‍ രാഹുലിന് എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. 132 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് കോണ്‍ഗ്രസ് കടന്നു പോകുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.