കന്യകാത്വ പരിശോധന ആചാരം തടഞ്ഞു, യുവാക്കളെ ജനക്കൂട്ടം മര്‍ദ്ധിച്ചു
ആദ്യ രാത്രിയില്‍ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്ന ആചാരം തടയാനെത്തിയ യുവാക്കളെ ജനക്കൂട്ടം മര്‍ദ്ദിച്ചു. പൂനെയിലെ പിംപ്രിയിലെ കഞ്ചര്‍ഭത് സമുദായത്തില്‍ നടക്കുന്ന ദുരാചാരത്തിന് എതിരെ പ്രതിഷേധവുമായി എത്തിയ യുവാക്കളെയാണ് നാല്‍പതോളം വരുന്ന ജനക്കൂട്ടം ആക്രമിച്ചത്.
ആക്രമണത്തിന് ഇരയായത് ഈ സമുദായത്തിന്റെ പഞ്ചായത്ത് നടത്തുന്ന കന്യകാത്വ പരിശോധനയ്ക്ക് എതിരെ ബോധവല്‍ക്കരണം നടത്തുന്ന സ്റ്റോപ് ദി വി-റിച്വല്‍ എന്നവാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായ യുവാക്കളാണ്.
പിംപ്രിയിലെ ഒരു വിവാഹത്തിനിടയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. വിവാഹത്തിന് ശേഷം വീട്ടില്‍ വധുവിന്റെ കന്യകാത്വ പരിശോധന നടത്താന്‍ സമുദായ പഞ്ചായത്ത് ചേര്‍ന്ന് തീരുമാനം എടുത്തത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.