ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതെ പോയ ദീര്‍ഘദൂര ഓട്ടക്കാരി പി യു ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി വിധിച്ചു. ചിത്ര ടീമില്‍ ഉണ്ടെന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചിത്രയെ ഒഴിവാക്കിയ സെലക്ഷന് കമ്മിറ്റിയുടെ തീരുമാനം ഉചിതമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം
Comments are closed.