പുതിയ രാഷ്ട്രപതിക്ക് ട്വിറ്ററില്‍ ഒരു മണിക്കൂറില്‍ മൂന്ന് മില്ല്യണ്‍ ഫോളോവേഴ്സ്; മാധ്യമങ്ങള്‍ പറഞ്ഞ നുണ
പുതിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ട്വിറ്ററില്‍ ഒരുമണിക്കൂറില്‍ മൂന്ന് മില്ല്യണ്‍ ഫോളോവേഴ്സ്. കോവിന്ദ് സ്ഥാനമേറ്റ ദിവസം ചാനലുകളിലെ ബ്രേക്കിങ് ന്യൂസുകളില്‍ ഒന്നായിരുന്നു ഇത്. ഓണ്‍ലൈനുകളും ഈ വാര്‍ത്ത നല്കി. കേള്‍ക്കാന്‍ സുഖമുള്ള ഈ വാര്‍ത്തയുടെ സത്യം എന്താണ് എന്ന് വായനക്കാരെ അറിയിക്കാതെ റിപ്പബ്ലിക്കും ടൈംസ് ഓഫ് ഇന്ത്യയും അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ ആഘോഷിച്ചു. ബിജെപി അനുകൂലിയായ സീ ന്യൂസ് ആകട്ടെ ഒരു പടി കൂടെ കടന്ന് മണിക്കൂറിനെ ഏതാനും മിനുട്ടുകളായി കുറച്ചു. യഥാര്‍ത്ഥത്തില്‍ പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിരുന്നപ്പോള്‍ ലഭിച്ച ഫോളോവേഴ്സായിരുന്നു അത്. പുതിയ രാഷ്ട്രപതിയായി കോവിന്ദ് സ്ഥാനമേറ്റെടുത്തപ്പോള്‍ ട്വിറ്റര്‍ മുന്‍ രാഷ്ട്രപതിയുടെ ഫോളോവേഴ്സിനെ പുതിയയാള്‍ക്ക് കൈമാറി എന്നതാണ് വസ്തുത. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ആള്‍ട്ട് ന്യൂസ്.കോം
Comments are closed.