News in its shortest

മേരിയുടെ വീടിനും പേര് പ്രേമം, പേരിട്ടത് അനുപമയുടെ അമ്മ


പുതിയ വീടാണ് അനുപമ പരമേശ്വരന്റെ ജീവിതത്തിലെ മറ്റൊരു വിശേഷം. അനുപമയുടെ പഴയ വീട് പുതുക്കിപ്പണിയുകയായിരുന്നു. ഈ വീട് പണിതതിന് കാരണം പ്രേമം എന്ന സിനിമയാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെല്ലാം കാരണം പ്രേമമാണ്. കേരളത്തിലെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നുള്ള ഞാന്‍ സിനിമയിലേക്കെത്തിയത് തന്നെ പ്രേമം എന്ന അദ്ഭുതം കൊണ്ടു മാത്രമാണ്. അതുകൊണ്ട് വീട്ടുപേര് പ്രേമം എന്നുമതിയെന്ന് തീരുമാനിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. അമ്മയാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് അനുപമ പറയുന്നു.

“അച്ഛനും അതുമതിയെന്ന് പറഞ്ഞു. അതുകഴിഞ്ഞാണ് എന്നോട് പറഞ്ഞത്. കേട്ടപ്പോള്‍ എനിക്കും സന്തോഷമായി. ഭയങ്കര വലിയ വീടൊന്നുമല്ല. ഒരു സാധാരണ വീടാണ്. മനഃസമാധാനത്തോടെ ഇരിക്കാന്‍ പറ്റിയ ഇടം എന്നതാണ് വീടിനെ കുറിച്ചുള്ള എന്റെ സങ്കല്പം. അച്ഛന്റെയും അമ്മയുടെയും അനിയന്റെയും എന്റെയുമെല്ലാം ഇഷ്ടങ്ങള്‍ ഇടകലര്‍ത്തിയാണിത് പണിതിരിക്കുന്നത്. പ്രേമം റിലീസായി കൃത്യം രണ്ട് വര്‍ഷം തികഞ്ഞ ദിവസമായിരുന്നു ഗൃഹപ്രവേശന ചടങ്ങ്. തടിയില്‍ കൊത്തിയ ശലഭാകൃതിയിലുള്ള പ്രേമം എന്ന പേര് ഗേറ്റിനോട് ചേര്‍ത്തു വച്ചു. ടി.വിയുടെ അരികിലുള്ള സോഫയാണ് വീട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. ഞാനും അമ്മയും അനിയനും ഇവിടെയിരുന്ന് വെറുതേ സംസാരിക്കും. കുസൃതിയുമായി വിസ്‌കിയും ഒപ്പമുണ്ടാകും. അച്ഛന്‍ ഖത്തറിലാണ് ജോലി ചെയ്യുന്നത്”. അതുകൊണ്ട് അച്ഛനെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും മലയാളിയുടെ പ്രിയപ്പെട്ട മേരി പറയുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: കേരള കൗമുദി.കോം

Comments are closed.