പ്രകാശന് പറക്കട്ടെ review: ധ്യാന് എന്ന കലാകാരനെ ഇഷ്ടമല്ല; പക്ഷേ, സിനിമ സിനിമയാണ്
ധ്യാൻ ശ്രീനിവാസൻ എന്ന വ്യക്തിയെയും അയ്യാളുടെ സംസാര ശൈലിയും, ഓരോ കാര്യങ്ങൾക്കും അയ്യാൾ പറയുന്ന നിലപാടും അനുഭവങ്ങൾ present ചെയ്യുന്ന രീതിയും എല്ലാം ഇഷ്ട്ടമാണ്. പക്ഷെ ധ്യാൻ എന്ന കലാകാരനെ ഇഷ്ടമില്ലാത്ത ഒരാളാണ് ഞാൻ. അത് അയ്യാളുടെ അഭിനയം ആയാലും സംവിധാനം ചെയ്ത് സിനിമയായാലും. എന്നാൽ ഈ സിനിമ.
തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ പ്രകാശൻ പറക്കട്ടെയുടെ വിശേഷങ്ങളിലേക്ക് കടന്ന് ചെല്ലാം.
കഥ ധ്യാൻ ശ്രീനിവാസൻ,സംവിധാനം ഷഹദ്, ദിലീഷ് പോത്തൻ, മാത്യു തോമസ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു.
ആദ്യം മുതൽ അവസാനം വരെ lag ഇല്ലാതെ കാണാവുന്ന, ഒരുപാട് നിമിഷങ്ങൾ അത് സന്തോഷമായാലും സങ്കടം ആയാലും അത് നമ്മളിലേക്കും കൂടി എത്തും വിധം തന്ന, ജീവിതത്തിന്റെ വലിയൊരു പാഠം കാണിച്ചു തന്ന ഒരു നല്ല സിനിമയായിട്ട് തന്നെയാണ് എനിക്ക് തോന്നിയത്.
ഒരു കുടുംബവും കുടുംബത്തിൽ ഉണ്ടാകുന്ന രസകരമായ സംസാരങ്ങളും നിമിഷങ്ങളും, സ്കൂൾ ജീവിതത്തിലെ ചെറിയ ചെറിയ സുന്ദരമായ നിമിഷങ്ങളും ഒപ്പം ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ വലിയ കാര്യങ്ങളെ അതിന്റെ തീവ്രതയെ എല്ലാം കാണിച്ചു വ്യക്തമാക്കി കാഴ്ച്ചവെക്കുകയാണ് പ്രകാശൻ പറക്കട്ടെ എന്ന സിനിമയിലൂടെ.
ആദ്യമേ എടുത്ത് പറയാനുള്ളത് പ്രകടനങ്ങളാണ്.
സ്ക്രീനിൽ എത്തിയവർ എല്ലാവരും കഥാപാത്രങ്ങൾ ആയി ജീവിച്ചു.
അവരുടെ പ്രകടനങ്ങൾ തന്നെയാണ് സിനിമയോട് കൂടുതൽ ഇഷ്ടപ്പെടാൻ കാരണം ആക്കിയത്.
സന്തോഷവും സങ്കടവും എല്ലാം നമ്മളിലേക്കും കൂടി എത്തുന്ന രീതിയിലായിരുന്നു ഓരോരുത്തരുടെയും പ്രകടനം.
ദിലീഷും, മാത്യുവും,നിഷയും,സൈജു കുറുപ്പും, ചെറിയ വേഷമാണെങ്കിലും എത്തിയ അജു വർഗീസും അങ്ങനെ എല്ലാവരും തങ്ങൾക്ക് കിട്ടിയ വേഷങ്ങളെ മനോഹരമാക്കി നമുക്ക് ജീവിച്ചു കാട്ടി തന്നിട്ടുണ്ട്.
ധ്യാനും ഒരു വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. എന്തോ അഭിനയത്തെ സീരിയസ് ആയി എടുത്തോ എന്നൊരു സംശയം ഇല്ലാതില്ല. കാരണം ചെറിയ വേഷമാണെങ്കിലും നന്നായി തന്നെ ചെയ്തു വെച്ചിട്ടുണ്ട്.
തുടക്കം മുതൽ അവസാനം വരെ കാണാൻ കാഴ്ച്ചകൾക്ക് കൂടുതൽ ഭംഗിയും രസവും തരാൻ ഷാൻ റഹ്മാന്റെ മ്യൂസിക് നല്ല രീതിയിൽ സഹായിച്ചു. ആദ്യത്തെ ഗാനത്തോടെ തന്നെ മ്യൂസികിന്റെ കാര്യത്തിൽ പേടി വേണ്ട എന്ന് മനസ്സിലായിരുന്നു. പിന്നീട് ഓരോ സിറ്റുവേഷൻസ് അനുസരിച്ചു അനുയോജ്യമായ Background തന്ന്, കാഴ്ച്ചകളോടൊപ്പം ഓരോ പാട്ടുകൾ തന്ന് അവസാനം വരെ കൂട്ടികൊണ്ട് പോകുകയും ഇമോഷണൽ ആയും സന്തോഷം ആയും connect ചെയ്യിപ്പിക്കാൻ ധ്യാനിനു കഴിഞ്ഞു.
കഥയിലേക്ക് വന്നാൽ ധ്യാനിന്റ എഴുത്ത് എന്തായാലും നന്നായിട്ടുണ്ട്.
അത്രക്കും രസകരമായിട്ടാണ് കഥയുടെ പോക്ക്.ഒരു തുടർച്ചയും, നല്ല interval Block ഉം നല്ലൊരു അവസാനവും സിനിമക്ക് ഉണ്ടായിരുന്നു.
ഒപ്പം ആ കഥയെ നല്ല രീതിയിൽ ആവിഷ്കരിക്കാൻ കാരണക്കാരനായ സംവിധായകന്റെ പ്രാധാന്യവും പറയാതിരിക്കാൻ വയ്യ. ഷോട്ടുകളും, സീനുകളും, എന്താണോ കഥ നമ്മളിലേക്ക് പറയാൻ ഉദ്ദേശിക്കുന്നത് അത് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
നല്ല ഒരുപാട് നിമിഷങ്ങളും, ചിരിക്കാൻ കോമഡികളും, നല്ല ഡയലോഗുകളും, Conversation നുകളും, ഹൃദയത്തിൽ തട്ടുന്ന, ചെറുതായി ഇമോഷണൽ connect ചെയ്യുന്ന സീനുകളും എല്ലാം സിനിമ നമുക്ക് നൽകുന്നുണ്ട്.
അവസാനം ഇത് ഇവിടെ അവസാനിക്കരുത് എന്ന് തോന്നി പക്ഷെ അവസാനിച്ചല്ലേ പറ്റു. ഇത് ദാസന്റെ മാത്രം കഥയല്ല ഒരുപക്ഷെ നമ്മുടെ ജീവിതത്തിലൊക്കെ നടന്ന നമ്മുടെ ഓരോരുത്തരുടെയും കഥയും കൂടിയാണിത്.
പ്രകാശൻ പറക്കാൻ വേണ്ടി ദാസൻ പറന്നാപ്പോൾ നമ്മുടെ എല്ലാം വേണ്ടപ്പെട്ടവർ പറക്കാൻ വേണ്ടിയുള്ള യാത്രകളിൽ ആണ് നമ്മൾ എല്ലാവരും തന്നെ.
ദാസനും പ്രകാശനും പറക്കുക തന്നെ ചെയ്യട്ടെ ഒപ്പം നമ്മൾ ഓരോരുത്തരും.
നല്ലൊരു സിനിമ തന്ന അണിയറപ്രവർത്തകർക്ക് നന്ദി. ധ്യാൻ ഇനിയും നല്ല കഥകളുമായി വരട്ടെ. മാത്യുവിനു ഒരുപാട് വേഷങ്ങൾ ഇനിയും കിട്ടട്ടെ എല്ലാവർക്കും ആശംസകൾ നേരുന്നു.