2017-ല്‍ മോദി പറന്നത് 14 രാജ്യങ്ങളിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രാ പ്രേമവും വിദേശത്തു പോയി സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യലുമെല്ലാം ഏറെ പ്രസിദ്ധവും വാര്‍ത്ത സൃഷ്ടിച്ചതുമാണ്. മോദിയെ സംബന്ധിച്ചിടത്തോളം യാത്രകളും സന്ദര്‍ശനങ്ങളുമായി ഏറെ തിരക്കേറിയ വര്‍ഷമാണ് കടന്നു പോകുന്നത്.
വിദേശത്തും ഇന്ത്യയ്ക്ക് അകത്തും മോദി ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത വര്‍ഷമാണ് 2017. അകത്തുംപുറത്തുമായി 128 ദിവസവും മോദി യിലായിരുന്നു. 2016-ല്‍ ഇത് 100 ഉം 2015-ല്‍ 117- ഉം ആയിരുന്നു മോദിയുടെ ടൂര്‍ ദിനങ്ങള്‍.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം മോദിയുടെ വിദേശ യാത്ര ദിനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. 2015-ല്‍ 53 ദിവസവും വിദേശത്തായിരുന്ന മോദി 2016, 2017 വര്‍ഷങ്ങളില്‍ 27 ദിവസങ്ങളിലാണ് വിദേശത്തേക്ക് പോയത്. 14 രാജ്യങ്ങളിലേക്കാണ് മോദി ഈ വര്‍ഷം യാത്ര പോയത്.
ഇന്ത്യയ്ക്കകത്ത് മോദി ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തിയ സംസ്ഥാനങ്ങള്‍ ഗുജറാത്തും ഉത്തര്‍പ്രദേശും ആയിരുന്നു. രണ്ടിടത്തും തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായിരുന്നു ഇത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം
Comments are closed.