പിണറായി മുണ്ടുടുത്ത മോഡിയായിരുന്നു എങ്കിൽ എന്തുസംഭവിക്കുമായിരുന്നു?
ശ്രുതി എസ് പങ്കജ്
മുണ്ടുടുത്ത മോഡിയാരുന്നു പിണറായി എങ്കിൽ അങ്ങേരുടെ മകളെയും ഭാര്യയെയും പോലും വ്യക്തിപരമായി വഷളായ രീതിയിൽ ആക്രമിക്കുന്ന ഷാജൻ സ്കറിയയുടെയും ക്രൈം നന്ദകുമാറിന്റെയും ഒക്കെ വീടുകൾ JCB വച്ച് പൊളിച്ച് കളഞ്ഞിട്ട് സിദ്ദിക്ക് കാപ്പനെ പോലെയോ സഞ്ജീവ് ഭട്ടിനെ പോലെയോ ഇവൻമാരെ അകത്തു കിടത്തിയേനെ !
വാർത്ത വായിച്ചു കൊണ്ടിരിക്കെ ബി ജെ പി നേതാവിന്റെ ഭീഷണി വന്നപ്പോൾ ഭീഷണി ആണെന്നു മാത്രം പറഞ്ഞു നേതാവിന്റെ പേര് പോലും പറയാൻ ധൈര്യമില്ലാതെ വിയർത്തുവിറച്ച വിനു വി ജോണിനെ ഓർമയുണ്ടോ? അതാണ് ഫാസിസം ! പക്ഷെ വിനുവിന് പിണറായിയേയോ സി പി എം നേതാക്കളയോ എന്തു വഷളത്തരവും പേടി കൂടാതെ പറയാം. പിണറായി ഏകാധിപതി ആയിരുന്നെങ്കിൽ ആരോപണത്തിനെ വെളിപ്പെടുത്തൽ ആയി ഒക്കെ അവതരിപ്പിച്ച ചാനൽ ജഡ്ജിമാർ നിക്കറിൽ മുള്ളിയേനെ !
പിണറായിക്ക് ഏകാധിപത്യ പ്രവണത ഉണ്ടാരുന്നെങ്കിൽ പിതൃശൂന്യവും ആക്ഷേപകരവുമായും മാത്രം വർത്തമാനം അഡ്വ.ജയശങ്കറിനെ പോലുള്ള നിരീക്ഷകന്മാർ പാർട്ടിക്കാരുടെ എങ്കിലും ഇടി കൊണ്ടു തൂറി മെഴുകിയേനെ.
മോഡിയെന്നും ആവണ്ട വെറും ഉമ്മൻ ചാണ്ടിയായാൽ പോലും ഷാജ് കിരണും മറ്റും ഇന്ന് അകത്തു കിടന്നേനെ !
ഇടതു സൈബറിടത്തിൽ ഇടപെടുന്നവർ സൈബർ ഗുണ്ടകളാരുന്നെങ്കിൽ ഒരിക്കൽ സംഘികളുടെ റേപ്പ് ഭീഷണി കൊണ്ടു വശം കെട്ട സിന്ധു സൂര്യകുമാറിനേക്കാൾ ഗതികെട്ട അവസ്ഥയിൽ പത്രക്കാർ നിക്കറും മുറുക്കി ഓടിയേനെ.
എന്തിന് സഖാവ് വി എസിനോട് കളിക്കാൻ പറ്റുമോ ഇതുപോലെ! ഇവന്റെ ഒക്കെ കുഴിമാടം കാണും വരെ അങ്ങേര് പിന്തുടർന്നേനെ!
വാസ്തവത്തിൽ സ: പിണറായി ആർക്കും ഓടി കയറാവുന്ന ഒരു നന്മമരാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ കല്ലുവച്ച നുണകൾ കൊണ്ട് ആക്ഷേപിച്ചിട്ട് , അശ്ലീലമായി അപഹസിച്ചിട്ട് ഏതു തെണ്ടിക്കും ഇവിടെ മഹാന്മാരായി നടക്കാം! യാതൊരു കുഴപ്പവുമില്ല. മുണ്ടുടുത്ത മോഡി, ഫാസിസ്റ്റ് ഏകാധിപതി തുടങ്ങിയ വിശേഷണങ്ങൾ മാത്രം മിച്ചം. അദ്ദേഹം ഇവരെ കാറിന് പിറകെ ഓടുന്ന തെരുവുപട്ടികളായി മാത്രം കണ്ട് മുന്നോട്ട് പോകുന്നു. നിർത്തി രണ്ട് കല്ലെങ്കിലും എറിയണം എന്ന് ആർക്കായാലും തോന്നിപോകും. പക്ഷെ അദ്ദേഹം തന്റെ കേരള വികസന സ്വപ്നങ്ങളുമായി തെരുവുപട്ടികളെ കൂസാതെ അതിവേഗം മുന്നോട്ട് തന്നെ പോകുന്നു.
Comments are closed.