ജിഷ വധക്കേസ്: അമീറുല്‍ കുറ്റക്കാരന്‍
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മാനഭംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വിജയിച്ചു. എന്നാല്‍ തെളിവ് നശിപ്പിക്കലും പട്ടികവിഭാഗ പീഡന നിയമം അനുസരിച്ചും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല.
വിധി കേള്‍ക്കുന്നതിനായി ജിഷയുടെ അമ്മ രാജേശ്വരിയും കോടതിയിലെത്തിയിരുന്നു. 2016 ഏപ്രില്‍ 28-ന് ആണ് എറണാകുളം കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ച് ജിഷ കൊല്ലപ്പെട്ടത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം
Comments are closed.