പെന്ഷന് പ്രായം: വാര്‍ത്ത ശരിയാണെന്ന് തെളിയിയിക്കൂ, മലയാളമനോരമയെ വെല്ലുവിളിച്ച് തോമസ് ഐസക്
പെന്‍ഷന്‍പ്രായം കൂട്ടുവെന്ന് വാര്‍ത്തയുമായി ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ പുറത്തുവിടാന്‍ മനോരമ തയ്യാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘പെന്ഷന് പ്രായം 58 ആക്കാന്‍ ധനവകുപ്പിന്റെ ശുപാര്‍ശ’ എന്ന വാര്‍ത്ത മനോരമയ്ക്ക് എവിടെനിന്നാണ് കിട്ടിയത് എന്നു വെളിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
“ധനമന്ത്രിക്കു മാത്രമല്ല, വകുപ്പിലാര്‍ക്കും ഇത്തരമൊരു നിര്ദ്ദേശത്തെക്കുറിച്ചറിയില്ല. ഇത്തരത്തിലൊരു ഫയലോ നിര്‍ദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്,”അദ്ദേഹം പറഞ്ഞു.
“വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ധനമന്ത്രി മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയല്‍ നമ്പര്‍ മനോരമ പ്രസിദ്ധീകരിക്കണം”.
“ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനുമുമ്പ് തന്റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായ വിവരങ്ങള്‍ നല്കാന് സന്തോഷമേയുള്ളൂ. അങ്ങനെതന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്. എന്നാല്‍ ഇതു വളരെ മോശമായിപ്പോയി”. ഒന്നുകില്‍ ഫയല്‍ നമ്പര്‍ സഹിതം പ്രസിദ്ധീകരിച്ച് വാര്‍ത്ത ശരിയെന്നു തെളിയിക്കണം അല്ലെങ്കില്‍ വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments are closed.