‘പാര്‍വതിക്ക് ചെറിയ വട്ടുണ്ട്’: കേരള കൗമുദിയിലെ സഹപ്രവര്‍ത്തക അന്ന് പറഞ്ഞത്
ഖാസിദ കലാം ഫേസ് ബുക്കില്‍ കുറിച്ചത്
2011 ലാണ്. കേരളകൌമുദി വീക്ക്‍ലിയിലാണ് അന്ന്… പ്രണയം, സദാചാരം, ലൈംഗികത എന്ന വിഷയത്തില്‍ സംസാരിക്കാന്‍ തയ്യാറുള്ള സെലിബ്രിറ്റികളുടെ നമ്പര്‍ അന്വേഷിച്ചപ്പോള്‍ സഹപ്രവര്‍ത്തകയാണ്, പാര്‍വതിയുടെ നമ്പര്‍ തന്നത്.
ഏതാണ് ഈ പാര്‍വതി എന്ന് ഞാന്‍ ഒരുനിമിഷം ഒന്ന് ആലോചിച്ചു. അന്ന് അവരുടെ അക്കൌണ്ടില്‍ നോട്ടുബുക്ക്, വിനോദയാത്ര പോലുള്ള സിനിമകളേ ഉണ്ടായിരുന്നുള്ളൂ..
നമ്പര്‍ നല്‍കിയ ശേഷം, സഹപ്രവര്‍ത്തക പറഞ്ഞു, അവര്‍ക്ക് ചെറിയ വട്ടുണ്ട്. അത് നിനക്ക് സംസാരിക്കുമ്പോള്‍ മനസ്സിലാകുമെന്ന്..വിളിച്ചു, സംസാരിച്ചു…
സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി- ഇതൊരു വട്ടുകേസ് തന്നെ എന്ന്..പത്തുവര്‍ഷം മുമ്പും അവര്‍ പറഞ്ഞത് ഇതൊക്കെ തന്നെയാണ്.. അന്ന് അത് വട്ടാക്കി അവരെ സൈഡാക്കി എല്ലാവരുംകൂടി..
ഇന്ന് നമ്മളൊക്കെ സൈഡിലിരുന്ന് ആരാധനയോടെ അവരെ നോക്കുന്നു.. പക്ഷേ, അന്നും ഇന്നും അവരുടെ നിലപാട് ഒന്നുതന്നെ..
LOVE YOU LADY… ഉമ്മകള്‍..
Comments are closed.