പന്ത്: ഇനിയുള്ള നാളുകള്‍ ഈ ഭ്രാന്തന്‍ ജീനിയസിന്റേത്
ഏതാണ്ട്, 1998 ൽ ഇന്ത്യയിൽ നടന്ന ടൈറ്റാൻ കപ്പ് വരെ ഇയാൻഹീലി ലോകക്രിക്കറ്റിലും ഓസ്ട്രേലിയൻ ക്രിക്കറ്റിലും കൊണ്ടുനടന്നൊരു പദവിയുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്നത്. എന്നാൽ ചെറിയൊരു പരിക്ക് അന്ന് വരെ അയാൾക്ക് കീഴിൽ രണ്ടാമനായി നിൽക്കേണ്ടിയിരുന്ന ആദം ഗിൾക്രൈസ്റ്റ് എന്ന 26 കാരൻ ഇടങ്കയ്യനെ ഓസ്സി ജേഴ്‌സി അണിയിപ്പിച്ചു. പിന്നീട് റിട്ടയേർമെന്റും എന്നും പറയാം. പിന്നീട് നടന്നതെല്ലാം ചരിത്രമെന്നു പറയാം.
അന്ന് വരെ ബൗളേഴ്‌സ് എറിയുന്ന ഭംഗിയായി പന്ത് പിടിക്കാൻ നിയോഗിക്കപ്പെട്ട ഒരാളായിരുന്നു പല ടീമിലെയും കീപ്പർമാർ. പിന്നെ അല്പം ബാറ്റിങ്ങും വശമുണ്ടാവും. അത്രമാത്രം. ഇന്ത്യയുടെ കിർമാണി ഒരു എട്ടാം നമ്പർ ബാറ്റർ ആയിരുന്നു എന്നതും ഓർക്കുക. അവിടെയായിരുന്നു ഗില്ലിയുടെ വിപ്ലവങ്ങൾ. ടെസ്റ്റിൽ ആറാം നമ്പറിൽ ഇറങ്ങുന്നൊരാൾ പുല്ലുപോലെ ഇരുന്നൂറുകൾ അടിക്കണമെങ്കിൽ, odi യിൽ സ്കോർ റോക്കറ്റ് പോലെയാവണമെങ്കിൽ അത് ഗില്ലിയെന്ന പര്യായമായി. ആ തണലിലേറി ഓസ്സിസ് വർഷങ്ങളോളം ലോകവും അടക്കിഭരിച്ചു.
ഗില്ലിക്കു മുൻപും ശേഷവും എന്നേ കീപ്പർമാരെ വിശേഷിപ്പിക്കാനാവൂ. ഇന്ത്യക്കും കിട്ടി പിന്നീടൊരു ലെജൻഡിനെ. സാക്ഷാൽ MSD. നായകമികവും കൂടിയപ്പോൾ അത് വിലമതിക്കാനാവാത്തതായി. പക്ഷെ അവിടെയും നിൽക്കുന്നില്ല ഇന്ത്യയുടെ ഭാഗ്യം.ഇപ്പോൾ പന്ത്,24വയസ്സ്.. ഇന്ത്യ ഏതായാലും ഭാഗ്യം ചെയ്ത രാജ്യം തന്നെ. അല്ലെങ്കിൽ 97/5 എന്നത് ഏറിയാൽ ഒരു 150 എന്നൊക്കെ വിചാരിക്കുന്നിടത്തു നിന്നും ഇത്രയുമെത്തിക്കാൻ ഈ ഭ്രാന്തൻ ജീനിയസിനെകൊണ്ടൊക്കെയേ ആവൂ.
അതേ, ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞാലും കല്ലെറിഞ്ഞാലും ഇനിയുള്ള നാളുകൾ മറ്റൊരു ഗില്ലി, ഓ അതെന്തിന് സ്വന്തം മേൽവിലാസം കൊണ്ടയാൾ ഇതിഹാസങ്ങളെ മറികടക്കുക തന്നെ ചെയ്യും..
WELL DON MAD STROCK MAKER…!