അഫ്ഗാനിസ്ഥാനിലെ മുസ്ലിം പള്ളിയില്‍ ആക്രമണം; 29 പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ തിരക്കേറിയ ഷിയ പള്ളിക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര് കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേറും ഒരു തോക്കുധാരിയുമാണ് ആക്രമണം നടത്തിയത്. ഇറാനുമായുള്ള അതിര്‍ത്തിയോട് അടുത്തുള്ള പള്ളിയില്‍ ആക്രമണം നടന്നത് കാബുളിലെ ഇറാഖി എംബസിയുടെ നേര്‍ക്ക് ഐ എസ് ഐ എസ് നടത്തിയ ആക്രമണത്തിന് തൊട്ടടുത്ത ദിവസാണ്. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷമായ ഷിയകള്ക്കു നേരെയുളള തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് പള്ളിയില്‍ നടന്നത്. വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി
Comments are closed.