ഓപ്പോയുടെ ആദ്യ സ്മാര്‍ട്ട് വാച്ച് ആപ്പിളിന്റെ കോപ്പിയടിയോ?
ഐഫോണ്‍, ഐപാഡ്, മാക് ബുക്ക്, ആപ്പിള്‍ വാച്ച്. ആപ്പിള്‍ എന്ത് ഉല്‍പന്നം അവതരിപ്പിച്ചാലും അത് വിപണിക്കൊരു മാതൃകയാണ്. മിക്ക കമ്പനികളും ഇപ്പോള്‍ ശ്രമിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കുന്ന അനുഭവം നല്‍കുന്നതിനാണ്. ചൈനീസ് കമ്പനിയായ ഓപ്പോ അത് കുറച്ച് കൂടെ ഗൗരവമായി എടുത്തുവെന്ന് തോന്നുന്നു.
2020-ലെ ആദ്യ പാദത്തില്‍ ഒരു നിര പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ഓപ്പോ അറിയിച്ചിരുന്നു. അതില്‍ ഒരു സ്മാര്‍ട്ട് വാച്ചും ഉള്‍പ്പെടുന്നു.
ADVT: KAS Online Coaching: www.ekalawya.com
ഓപ്പോ വൈസ് പ്രസിഡന്റ് ഷെന്‍ യിരേന്‍ സ്മാര്‍ട്ട് വാച്ച് വീബോയുടെ ആദ്യ ലുക്ക് ഫോട്ടോസ് പുറത്ത് വിട്ടിരുന്നു. ഐസ് യൂണിവേഴ്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ അത് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.
അതിന് പിന്നാലെ ഉപഭോക്താക്കള്‍ ആപ്പിള്‍ വാച്ചുമായി ഓപ്പോ വാച്ചിനുള്ള സാമ്യതകള്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. വാച്ചിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ പരിശോധിക്കുകയാണെങ്കില്‍ അത് ആപ്പിള്‍ വാച്ചിന്റെ ക്ലോണ്‍ ആണെന്ന് പറയേണ്ടി വരും. ഡിസൈന്‍ പുറത്ത് വിട്ടുവെങ്കിലും സാങ്കേതിക വിവരങ്ങള്‍ ഓപ്പോ പുറത്ത് വിട്ടില്ല. ഇസിജി പരിശോധന നടത്താന്‍ കഴിയുമെന്നുള്ള വാര്‍ത്ത പുറത്ത് വരുന്നുണ്ട്. ഈ ഫീച്ചര്‍ ആപ്പിളിന്റെ വാച്ചില്‍ ലഭ്യമാണ്.
Also Read: കര്‍ഷക സമരം ഉത്തരേന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് വളമാകും
Comments are closed.