ഹിന്ദുത്വയ്ക്ക് എതിരെ 2011-ലെ അഴിമതി വിരുദ്ധ സമരം മാതൃകയില്‍ പ്രസ്ഥാനം ആവശ്യം
മനുഷ്യവര്‍ഗത്തിന്റെ അന്തിമമായ ദുന്തരം ദുഷ്ടമാരുടെ ക്രൂരതയല്ല. നല്ലവരുടെ നിശബ്ദതയാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളെ ശരിവയ്ക്കുന്നതാണ് ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്നത്. പലരീതിയില്‍ ഇന്ന് രാജ്യത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് എതിരെ നല്ലവരായവര്‍ സംസാരിക്കുന്ന ഒരു പ്രസ്ഥാനം ഇന്ത്യയ്ക്ക് ഇന്ന് ആവശ്യമാണ്.
അത്തരമൊരു പ്രസ്ഥാനത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഒരു സംഭവം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ഗാസിയാബാദില്‍ കഴിഞ്ഞയാഴ്ച ഉണ്ടായി. അഞ്ചു വര്‍ഷത്തെ പ്രണയത്തിനുശേഷം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഒരു മുസ്ലിം പുരുഷനും ഹിന്ദു സ്ത്രീയും വിവാഹിതരായി. അവര്‍ മതം മാറിയില്ല. ഇരുവരുടേയും കുടുംബങ്ങളുടെ ആശീര്‍വാദവും ഉണ്ടായിരുന്നു.
എന്നിട്ടും ബിജെപിയും മറ്റു സംഘപരിവാര്‍ സംഘടനകളും ഈ വിവാഹത്തിന് എതിരെ രംഗത്ത് വന്നു, ലൗ ജിഹാദ് ആരോപണവുമായി. ആക്രമണോത്സുകരായി ഇക്കൂട്ടര്‍ വിവാഹവീടിന് സമീപത്ത് നിലയുറപ്പിച്ചിരുന്നു.
രണ്ട് വ്യക്തികളുടെ സ്വകാര്യമായ കാര്യങ്ങളില്‍ അതിക്രമിച്ചു കയറി ഇടപെടുകയായിരുന്നു ഹിന്ദുത്വ സംഘടനകളെന്നത് വ്യക്തം. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കൂടാതെ മറ്റു പൗരന്‍മാര്‍ എതിര്‍ക്കേണ്ടതും. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെമ്പാടുനിന്നും ഹിന്ദുത്വ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഭീകര സംഘടനകളില്‍ നിന്ന് ജനം ആക്രമണം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനാല്‍ രാജ്യം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കൂട്ടര്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. 2011-ല്‍ ചരിത്രം കുറിച്ച അഴിമതി വിരുദ്ധ സമരം പോലെയൊന്ന് രാജ്യത്ത് ഉടലെടുക്കണം.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍
Comments are closed.