ലൈംഗിക അതിക്രമ കേസ്: ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ്
സോളാര്‍ അഴിമതിയിലെ വിവാദ നായിക സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്ന് കോണ്‍ഗ്രസ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പാര്‍ട്ടി വക്താവ് സുഷ്മിത ദേവ് പി ടി ഐയോടു പറഞ്ഞു. ശനിയാഴ്ചയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ചാണ്ടിക്കെതിരെ പൊലീസ് എഫ് ഐ ആര് സമര്‍പ്പിച്ചത്. മറ്റൊരു നേതാവായ വേണുഗോപാലിന് എതിരേയും കേസുണ്ട്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.