News in its shortest

പലസ്തീനില്‍ നിന്നുള്ള ഫോട്ടോ: ഹിന്ദു-മുസ്ലിം ഐക്യം തകര്‍ക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ഉപയോഗിക്കുന്നു

ഒരാളുടെ കാലുകള്‍ കയറുകൊണ്ട് കെട്ടി ബൈക്കില്‍ വലിച്ചു കൊണ്ട് പോകുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിലെ ക്യാപ്ഷന്‍ പറയുന്നത്. ഈ ഫോട്ടോ പാകിസ്താനില്‍ നിന്നുള്ളതാണെന്നും ഒരു ഹിന്ദുവിനെ ജയ് ശ്രീ റാം എന്ന് വിളിച്ചതിന് പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം വലിച്ചിഴയ്ക്കുകയാണെന്നുമാണ്.

യുപി യോഗിയ്‌ക്കൊപ്പം എന്ന ഫേസ് ബുക്ക് പേജില്‍ നിന്നും ഈ പോസ്റ്റ് 20,000 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ഫോട്ടോ മറ്റു ഹിന്ദുത്വ പേജുകളും ഉണരൂ ഹിന്ദുവെന്ന് ആഹ്വാനം ചെയ്തു കൊണ്ട് ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ഈ ചിത്രം പാലസ്തീനിലെ ഗാസയില്‍ നിന്നുള്ളതാണ്. ഇസ്രായേലിനെ പിന്തുണച്ചുവെന്ന് ആരോപിച്ച് മുഖംമൂടികളായ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയ ആളെ ഒരു കൂട്ടം ആളുകള്‍ ബൈക്കില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്നതായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ആള്‍ട്ട്‌ന്യൂസ്.കോം

Comments are closed.