ഓഖി ദുരന്തം: കന്യാകുമാരി ജില്ലക്കാരെ തമിഴ്നാട് മുഖ്യമന്ത്രി കാണാനെത്തിയത് പതിമൂന്നാം ദിനം
ഒടുവില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കന്യാകുമാരിയിലെ ജനങ്ങളെ കാണുന്നതിന് എത്തി. ദുരന്തം നടന്ന് പതിമൂന്നാം ദിവസമാണ് പളനിസ്വാമി ദുരന്തഭൂമിയിലെത്തിയത്.
ആര്‍കെ പുരം ഉപതെരഞ്ഞെടുപ്പും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളും തലസ്ഥാനമായ ചെന്നൈയില്‍ കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്ന മുഖ്യമന്ത്രിക്ക് ദുരന്തഭൂമി സന്ദര്‍ശിക്കാനുള്ള സമയം ലഭിച്ചിരുന്നില്ല.
കന്യാകുമാരി ജില്ലക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും താളംതെറ്റിയതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ത്തിയിരുന്നു. കേരളത്തില്‍ നല്‍കിയത് പോലുള്ള ആശ്വാസ പ്രഖ്യാപനങ്ങള്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു വരികയായിരുന്നു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: റിപ്പോര്‍ട്ടര്‍ലൈവ്.കോം
Comments are closed.