O2 Oxygen film review: ലോജിക്ക് മാറ്റിവച്ചാല്‍ അത്യാവശ്യം നല്ലൊരു സിനിമ
***O2(Oxygen)*** Review
Platform : Disney+ Hotstar
Duration : 2hrs
നവാഗതനായ G. S. Viknesh കഥയെഴുതി സംവിധാനം ചെയ്ത് Nayantara, Master Rithwik, Jaffer Idukki, Lena,Rishikanth, Aadukalam Murugadoss,Barath Neelakantan എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന സിനിമയാണ് O2.
Hotstar-ൽ release ആയ ഒരു Survival Thriller ആണീ സിനിമ.
Logic ഒക്കെ മാറ്റിവെച്ചാൽ അത്യാവശ്യം നല്ലൊരു അനുഭവം സിനിമ നൽകുന്നുണ്ട്.ഒരു Survival Thriller സിനിമ നൽകാനുദ്ദേശിക്കുന്ന tensions ഒക്കെ create ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
————
Oxygen cylinder- ന്റെ സഹായത്താൽ ശ്വസിക്കുന്ന മകനെ(Master Rithwik) കൊച്ചിയിലെ ഒരു Hospital-ൽ Surgery-ക്ക് കൊണ്ട് പോകുകയാണ് അമ്മ Parvathy(Nayantara). ഇവർ പോകുന്ന bus മണ്ണിടിച്ചിലിൽ പെട്ട് പോകുന്നു. Oxygen-ന്റെ കുറവ് എല്ലാവർക്കും പ്രശ്നമാകുന്നു.
————-
2 മണിക്കൂറേയുള്ളു സിനിമ. Lag ഒന്നും തോന്നിയില്ല. സാധാരണ Survival Thrillers-ൽ കാണാവുന്ന cliches ഇവിടെയും ഉണ്ട്. എന്നാൽ ആദ്യമേ പറഞ്ഞത് പോലെ Survival mode-ൽ സിനിമ എത്തുന്നത് മുതൽ തീരുന്നത് വരെ tension അടിച്ചു തന്നെ കാണാൻ കഴിയുന്നുണ്ട്..
പിന്നെ ഒന്നുകൂടി ആസ്വദിച്ചു കാണണമെങ്കിൽ Logic മാറ്റി വെക്കണം. Climax-ലും ചില സീനുകളിലും Logic ഇല്ലായ്മ കടന്ന് വരുന്നുണ്ട്.
പിന്നെ അനവസരത്തിലുള്ള ചില lengthy dialogues വിരസത നൽകുന്നുണ്ട്.
Deforestation ഒക്കെ സിനിമയിൽ കടന്ന് വരുന്നുണ്ട്.
Nayantara, Master Rithwik ഇവർ 2 പേരുടെയും അഭിനയമാണ് സിനിമയുടെ മറ്റൊരു Positive. Especially Rithwik. മുകളിൽ പറഞ്ഞ അസുഖമുള്ള കുട്ടിയായി ഗംഭീര പ്രകടനമാണ് അവൻ കാഴ്ച്ച വെച്ചത്. Emotional scenes-ഉം കിടു ആയിരുന്നു. Nayantara -യും കൊള്ളാം. Emotional, Thrilling scenes ഒക്കെ നന്നായി ചെയ്തിട്ടുണ്ട്.Barath, Aadukalam Murugadoss,Jaffer Idukki, Lena, Rishikanth എന്നിവരും നന്നായിരുന്നു.
പാട്ടുകൾ കൊള്ളാം. Correct സ്ഥലത്ത് place ചെയ്തത് കൊണ്ട് അനാവശ്യമായി തോന്നിയില്ല.
Cinematography വളരെ നന്നായിരുന്നു. Trapped ആവുന്ന environment ഒക്കെ നല്ല രീതിയിൽ എടുത്തിട്ടുണ്ട്.
Final Word – Tension build ചെയ്യുന്നതിൽ വിജയിച്ച എന്നാൽ Logic ഇല്ലായ്മയും അനവസരത്തിൽ വരുന്ന ഡയലോഗുകളും പ്രശ്നങ്ങളായി വരുന്ന ഒരു Watchable Survival Thriller.
Comments are closed.