മരുന്നായി ചാണകത്തിനും മൂത്രത്തിനും ശേഷം രോഗ നിര്‍ണയത്തിന് ജ്യോതിഷിയും, നിയമനം മധ്യപ്രദേശില്‍
പിന്തിരിപ്പന് നടപടികള്‍ സ്വീകരിക്കുന്നതില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരമാണ് നിലനില്‍ക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ച് ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് തലക്കെട്ടുകളില്‍ ഇടം നേടുകയും വിമര്‍ശന വിധേയമാകുകയും ചെയ്തിരുന്നു. പശുവിനെ കല്പകമൃഗമായി വിശേഷിപ്പിക്കുന്ന സംഘപരിവാറുകാര്‍ എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്ന് ചാണകവും മൂത്രവുമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരുപടി കൂടി മറികടന്ന് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗ നിര്‍ണയം നടത്തുന്നതിന് ജ്യോതിഷികളെ നിയമിക്കുകയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്
Comments are closed.