News in its shortest

ഓഖി ചുഴലിക്കാറ്റുപോലെ നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു


ഓഖി ചുഴലിക്കാറ്റുപോലെ നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്. ഒരു വ്യത്യാസം മാത്രം ആദ്യത്തേത് പ്രകൃതി ദുരന്തമായിരുന്നുവെങ്കില്‍ രണ്ടാമത്തേത് മനുഷ്യനിര്‍മ്മിതമായിരുന്നു. നിരോധിച്ച നോട്ടൊക്കെ തിരിച്ചെത്തി എന്നു മാത്രമല്ല, പുതിയ നോട്ടുകള്‍ പകരം വരുന്നതിനുണ്ടായ കാലതാമസം കമ്പോളത്തെ തകര്‍ത്തു. വ്യാപാരം ശോഷിച്ചു. ചെറുകിട ഉത്പാദനം തകര്‍ന്നു. കോടിക്കണക്കിന് തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ബജറ്റ് ചൂണ്ടിക്കാണിക്കുന്നു.

ഓഖി ചുഴലിക്കാറ്റ് ദുരന്തം ഒരു മുന്നറിയിപ്പാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്തങ്ങളുടെ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ സൃഷ്ടിക്കുന്നത്. ഓഖി ദുരന്തത്തില്‍ സ്വീകരിച്ച അടിയന്തര നടപടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രാജ്യവ്യാപകമായി അംഗീകാരം നേടിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയായിയെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.