News in its shortest

കോണ്‍ഗ്രസിനേയും ബിജെപിയേയും നോട്ട ചതിച്ചത് 30 സീറ്റുകളില്‍

കടുത്ത പോരാട്ടത്തില്‍ ബിജെപി ഗുജറാത്തില്‍ തുടര്‍ച്ചയായി ആറാം തവണയും അധികാരം പിടിച്ചെങ്കിലും വിശദമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ പുറത്തുവരുന്നത് രസകരമായ കാര്യങ്ങളാണ്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയോടും താല്‍പര്യമില്ലെന്ന് വോട്ടര്‍ക്ക് വ്യക്തമാക്കാവുന്ന നോട്ടയ്ക്ക് ലഭിച്ചത് 1.8 ശതമാനം വോട്ടുകളാണ്.

ബിജെപിയേയും കോണ്‍ഗ്രസിനേയും ഒഴിച്ചു നിര്‍ത്തിയാല്‍ അതില്‍ കൂടുതല്‍ വോട്ട് ഒരു പാര്‍ട്ടിക്കും ലഭിച്ചിട്ടില്ല.

30 സീറ്റുകളിലാണ് നോട്ട നിര്‍ണായകമായത്. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ച 30 മണ്ഡലങ്ങളുണ്ട്. അതില്‍ 15 മണ്ഡലങ്ങളില്‍ 15 എണ്ണത്തില്‍ ബിജെപിയും 13 എണ്ണത്തില്‍ കോണ്‍ഗ്രസും രണ്ടെണ്ണത്തില്‍ സ്വതന്ത്രരും വിജയിച്ചു. സ്വതന്ത്രര്‍ വിജയിച്ചയിടത്ത് ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. ചുരുക്കിപ്പറഞ്ഞാല്‍ ബിജെപിയും കോണ്‍ഗ്രസും 15 സീറ്റുകള്‍ വീതം നോട്ട കാരണം തോല്‍വിയറിഞ്ഞു.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ന്യൂസ് ലോണ്ടറി.കോം

Comments are closed.