2019-ലേക്ക് മോദിയെ നയിക്കുന്ന ഘടകങ്ങള്‍ ദേശീയതയും ഹിന്ദുത്വവും; വികസനവും തൊഴിലും ചവറ്റുകുട്ടയില്‍
2019-ലെ ലോകസഭ തെരഞ്ഞെുപ്പിലേക്ക് രാജ്യം അതിവേഗം അടുത്തു കൊണ്ടിരിക്കവേ മോദിയുടേയും ബിജെപിയുടേയും വോട്ട് മന്ത്രം വികസനവും തൊഴിലും ആകില്ല. പകരം ഹിന്ദുത്വയും ദേശീയതയുമാകും. ഗുജറാത്തിലെ തോല്‍വിയോട് അടുത്ത വിജയത്തില്‍ നിന്ന് മോദിയും അമിത് ഷായും പഠിച്ച പാഠങ്ങള്‍ അടുത്ത് 10 സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും 2019-ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിലും പ്രയോഗത്തില്‍ വരുത്തും.
കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ജാതി സമവാക്യങ്ങളായി ജിഗ്നേഷും അല്‍പേഷും ഹാര്‍ദിക്കും ചേര്‍ന്ന് ഗുജറാത്തിനെ ബിജെപിയുടെ പക്കല്‍നിന്നും തട്ടിയെടുക്കുന്ന അവസ്ഥയിലെത്തിച്ചിരുന്നു. അത് ഇനിയും സംഭവിക്കാന്‍ മോദി-ഷാ കൂട്ടുകെട്ട് സമ്മതിക്കില്ല. ബിജെപിയില്‍ നിന്നും വിഭജിച്ചു പോയ ജാതി, ഉപജാതികളെ കൂട്ടിനിര്‍ത്താന്‍ പറ്റിയ പശയൊന്നേയുള്ളൂ, ഹിന്ദുത്വ വര്‍ഗീയവല്‍ക്കരണം.
അതിലേക്കുള്ള തുടക്കമാണ് മുത്തലാഖ് നിയമം. പ്രാദേശിക വിഷയങ്ങളും വര്‍ഗീയവല്‍ക്കരണത്തിനായി ഉപയോഗിക്കാം. അതിന് ഉദാഹരണമാണ് കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന് എതിരായ പ്രചാരണം. രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റെന്തെങ്കിലും കണ്ടെത്തും.
സമ്പദ് വ്യവസ്ഥ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കില്ലെന്നും അത് വോട്ട് തരില്ലെന്നും ബിജെപിക്ക് നന്നായി അറിയാം. അതിനാല്‍ വികസനത്തെ കുറിച്ചുള്ള മുദ്രാവാക്യം പിന്തള്ളപ്പെടും. അഴിമതിക്കെതിരായ പോരാളിയാണെന്ന് തെളിയിക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ റെയ്ഡുകള്‍ ധാരാളമായി പ്രതീക്ഷിക്കാം.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.കോം
Comments are closed.