125 കോടി ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നല്കാന് ആകില്ലെന്ന് ബിജെപി പ്രസിഡന്റ്
ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ ഒരു വാഗ്ദാനത്തില്‍ നിന്ന് കൂടി ബിജെപി പിന്മാറി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ തൊഴില്ലായ്മയെ വിമര്‍ശിച്ചിരുന്ന ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് 125 കോടി ഇന്ത്യാക്കാര്‍ക്കും തൊഴില്‍ നല്‍കാനാകില്ലെന്നതാണ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പ്രസിഡന്റ് അമിത് ഷാ നല്കിയ ഒരു അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. നോട്ടുനിരോധനവും ജി എസ് ടി തെറ്റായ രീതിയില്‍ നടപ്പിലാക്കിയതും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തതും ലക്ഷകണക്കിന് പേരുടെ തൊഴില്‍ നഷ്ടമാക്കിയതും ആയ വേളയിലാണ് ഷായുടെ പ്രതികരണം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂസ്18.കോം
Comments are closed.