ദക്ഷിണ കൊറിയ വീണ്ടും ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചു
രാജ്യം ഇതുവരെ പരീക്ഷിച്ചവയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര മിസൈല്‍ ദക്ഷിണ കൊറിയ പരീക്ഷിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് കൊറിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ സെയ്ന് നി പ്രദേശത്തു നിന്നും തൊടുത്തുവിട്ട മിസൈല്‍ ആയിരം കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന് കടലില്‍ പതിക്കുകയായിരുന്നുവെന്ന് പെന്റഗണ്‍ പറയുന്നു. ജപ്പാന് തീരത്തു നിന്നും 370 നോട്ടിക്കല്‍ മൈല്‍ അകലെ പതിച്ച മിസൈല്‍ 53 മിനിട്ടുകളോളം പറന്നുവെന്ന് ജപ്പാനും അറിയിച്ചു. എന്നാല്‍ ഈ മിസൈലിന്റെ ദൂരപരിധി 13,000 കിലോമീറ്ററുകള്‍ ആണെന്നും അമേരിക്കയിലെ എല്ലാ നഗരങ്ങളും ഈ മിസൈലിന്റെ ആക്രമണ പരിധിയില്‍ വരുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.