News in its shortest

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം, പാര്‍ട്ടിക്ക് പങ്കില്ലെന്നും സിപിഐഎം

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ അറിയിച്ചു. സിപിഐഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇടവക്കോട് കരിമ്പുക്കോണത്താണ് ആര്‍.എസ് .എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നടന്നു വന്നിരുന്നു.ഇതിന് തുടര്‍ച്ചയാണ് സംഭവം എന്നും കരുതുന്നതായി അദ്ദേഹം പ്രസ്താവിച്ചു.

 

Comments are closed.